കെ.എം.സി.സി 'ഉദയം 2022' 15ന്​; കെ.എം.ഷാജി പങ്കെടുക്കും

മസ്​കത്ത്​: മസ്കത്ത്​ കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഉദയം2022' വ്യാഴാഴ്​ച നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാത്രി ഒമ്പത്​ മണിക്ക് അൽഖൂദ് അൽ അസല ഓഡിറ്റോറിയത്തിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നഗറിലായിരിക്കും പരിപാടി. മുസ്​ലിം ലീഗ് സെക്രട്ടറി കെ.എം.ഷാജി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

കോവിഡ് മഹാമാരി കാലത്ത് മസ്‌കത്തിലെ പ്രവാസി സമൂഹത്തിന്​ സേവനങ്ങൾ ചെയ്ത ബദർ അൽ സമാ ഹോസ്പിറ്റൽ എം.ഡി. അബ്ദുൽ ലത്തീഫ്, മസ്കത്ത്​ പ്രീമിയർ മെഡിക്കൽ സെന്റർ എം.ഡി. സുബൈർ കണ്ടിയിൽ, മലബാർ ഗോൾഡ്‌ ആനഡ്​ ഡയമണ്ട്സ് റീജിയനനൽ ഹെഡ് നജീബ്, അൽ സലാമ പോളിക്ലിനിക് മാനേജിങ്​ പാർട്ണർ ഡോ. റഷീദ്, മസ്കത്ത്​കെ.എം.സി.സി സീനിയർ നേതാവ് എം.ടി.അബൂബക്കർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

വാർത്ത സമ്മേളനത്തിൽ അൽഖൂദ് കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ ഹമീദ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ടി.പി. മുനീർ, ട്രഷറർ ഷാജഹാൻ തായാട്ട്, സി.വി.എം ബാവ വേങ്ങര, അബ്ദുൽ ഹക്കീം പാവറട്ടി, എൻ.എ.എം ഫാറൂഖ് , ഇഖ്ബാൽ കൂനിയിൽ,സമദ് മുക്കാലക്കൽ, എന്നിവർ പങ്കെടുത്തു.

Tags:    
News Summary - KMCC 'Udayam 2022' on 15; KM Shaji will be present

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.