കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ന്‍ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വത്തി​ൽ ന​ട​ന്ന പ്ര​വാ​സി ക്ഷേ​മനി​ധി അം​ഗ​ത്വ​വി​ത​ര​ണം


കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ​ പ്ര​വാ​സി ക്ഷേ​മനി​ധി അം​ഗ​ത്വ​വി​ത​ര​ണം

മ​സ്ക​ത്ത്​: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ന്‍ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്തി​ൽ ഗ്ലോ​ബ​ൽ മ​ണി എ​ക്സ്​​ചേ​ഞ്ചി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അം​ഗ​ങ്ങ​ള്‍ക്ക് പ്ര​വാ​സി ക്ഷേ​മനി​ധി അം​ഗ​ത്വ​വി​ത​ര​ണം ന​ട​ത്തി. കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു അം​ഗ​ത്വ​വി​ത​ര​ണം. പെ​ൻ​ഷ​ൻ, വാ​യ്പ​ക​ള്‍ അ​ട​ക്കം ല​ഭ്യ​മാ​കു​ന്ന ഇ​ത്ത​രം സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ല്‍ പ്ര​വാ​സി​ക​ളാ​യ നാം ​എ​ല്ലാ​വ​രും ഭാ​ഗ​മാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് കൃ​ഷ്ണേ​ന്ദു പ​റ​ഞ്ഞു. ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​കേ​ണ്ട​തി​നെ​പ്പ​റ്റി പ്ര​വാ​സി​ക​ള്‍ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലെന്നും അ​തി​നാ​യി ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ഹീ​ർ അ​ഞ്ച​ൽ പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്റ് ര​തീ​ഷ് രാ​ജ​ൻ, ട്ര​ഷ​റ​ർ ജാ​സ്മി​ൻ യൂ​സു​ഫ്, സെ​ക്ര​ട്ട​റി ബി​ജു മോ​ന്‍, സ​ജി​ത്, ശ്രീ​ജി​ത്, പ​ത്മ​ച​ന്ദ്ര പ്ര​കാ​ശ്‌ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി. കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 97882245, 9542 8146 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Kollam Pravasi Association Pravasi Kshemenidhi Membership Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.