മസ്കത്ത്: ബിസിനസ് ആവശ്യാർഥം ഒമാനിലെത്തിയ മലയാളിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബൈയിൽ ബിസിനസുകാരനായിരുന്ന പത്തനംതിട്ട കോന്നി വകയാർ കൊച്ചുമങ്ങാട്ടുമണ്ണിൽ ബിനോയ് ഏബ്രഹാമിനെ (45) മസ്കത്തിലെ റാമീസ് ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച മുറിയെടുത്ത ബിനോയ് ബുധനാഴ്ച ഉച്ചക്ക് ചെക്കൗട്ട് ചെയ്യുമെന്ന് ഹോട്ടൽ ജീവനക്കാരെ അറിയിച്ചിരുന്നു. വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ഹോട്ടൽ അധികൃതർ മുറിതുറന്നു നോക്കിയപ്പോൾ തറയിൽ മരിച്ചുകിടക്കുകയായിരുന്നു. പൊലിസെത്തി മൃതദേഹം ആർ.ഒ.പി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ രാജി ദുബൈയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.