പ്രിയ നടിയുടെ മധുരോർമകളിൽ പ്രവാസികൾ

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പ്രി​യ ന​ടി ​​​​​കെ.​പി.​എ.​സി. ല​ളി​ത​യു​ടെ മ​ധു​രോ​ർ​മ​ക​ളി​ൽ മ​സ്ക​ത്തി​ലെ മ​ല​യാ​ളി​ക​ൾ. 2015ൽ '​ഗ​ൾ​ഫ്​ മാ​ധ്യ​മം' സം​ഘ​ടി​പ്പി​ച്ച 'മ​ധു​ര​മെ​ൻ മ​ല​യാ​ളം' പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു അ​വ​ർ അ​വ​സാ​ന​മാ​യി മ​സ്​​ക​ത്തി​ലെ​ത്തി​യ​ത്​.

സ​മ്പ​ന്ന​മാ​യ സു​ൽ​ത്താ​ൻ നാ​ടി​​ന്‍റെ സാം​സ്​​കാ​രി​ക പാ​ര​മ്പ​ര്യ​ത്തി​ന് മ​ല​യാ​ളി പ​രി​വേ​ഷം പ​ക​ർ​ന്ന് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ര​മേ​ഷ് പി​ഷാ​ര​ടി, മ​ഞ്ജു​പി​ള്ള, ന​സീ​ർ സം​ക്രാ​ന്തി, യൂ​സു​ഫ്, വി​നു തു​ട​ങ്ങി​യ​വ​രു​ടെ കൂ​ടെ അ​വ​ത​രി​പ്പി​ച്ച സ്​​കി​റ്റ്​ ചി​രി​യോ​ടൊ​പ്പം ചി​ന്ത​യും പ​ക​ർ​ന്ന്​ ന​ൽ​കു​ന്ന​താ​യി​രു​ന്നു. ഭാ​ഷ എ​ന്ന​ത് കേ​വ​ലം അ​ക്ഷ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല മ​റി​ച്ച് അ​ത് വെ​ളി​വാ​ക്കു​ന്ന​ത് നാ​ടി​ന്‍റെ സാം​സ്​​കാ​രി​ക മൂ​ല്യം കൂ​ടി​യാ​ണെ​ന്ന് സ​ദ​സ്സി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഹാ​സ്യ​പ​രി​പാ​ടി.

ഖു​റം ആം​ഫി തി​യ​റ്റ​റി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ ആ​ദ​രം അ​വ​ർ ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു. അ​ന്ന​ത്തെ മാ​ധ്യ​മം അ​സി. എ​ക്സി. എ​ഡി​റ്റ​ർ പി.​ഐ. നൗ​ഷാ​ദും സു​ഹൂ​ൽ അ​ൽ ഫൈ​ഹ ട്രേ​ഡി​ങ്​ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ വാ​ഹി​ദും ചേ​ർ​ന്നാ​ണ്​ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ച​ത്. മ​ല​യാ​ള ഭാ​ഷ​യു​​ടെ വ​ള​ർ​ച്ച​ക്കാ​യി ​'ഗ​ൾ​ഫ്​ മാ​ധ്യ​മം' ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. പ​രി​പാ​ടി​ക്ക്​ ര​ണ്ട്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ത​​ന്നെ എ​ത്തി​യ പ്രി​യ ന​ടി സ​ജീ​വ​മാ​യി ത​ന്നെ റി​ഹേ​ഴ്​​സ​ൽ​ ക്യാ​മ്പു​ക​ളി​ലും പ​​ങ്കെ​ടു​ത്തി​രു​ന്നു.

കെ.​പി.​എ.​സി. ല​ളി​ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

മ​സ്ക​ത്ത്​​: അ​ഭി​ന​യ​പാ​ട​വം കൊ​ണ്ട്​ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ലേ​ക്ക്​ കു​ടി​യേ​റി​യ കെ.​പി.​എ.​സി. ല​ളി​ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഒ​മാ​നി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ അ​നു​ശോ​ചി​ച്ചു. ല​ളി​ത​യു​ടെ മ​ര​ണം മ​ല​യാ​ള സി​നി​മ​ക്ക്​ നി​ക​ത്താ​വാ​നാ​ത്ത വി​ട​വാ​ണെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം

മ​ല​യാ​ള സി​നി​മ​യു​മാ​യി വേ​ർ​പി​രി​ക്കാ​നാ​കാ​ത്ത ബ​ന്ധം സ്ഥാ​പി​ച്ച കെ.​പി.​എ.​സി. ല​ളി​ത മ​ല​യാ​ളി​ക​ളു​ടെ വീ​ട്ടി​ലെ ഒ​രം​ഗ​മാ​യി സ്ഥാ​നം പി​ടി​ച്ചു. ക​മ്യൂ​ണി​സ്റ്റ് നാ​ട​ക​വേ​ദി​യാ​യ കെ.​പി.​എ.​സി​യി​ലെ ന​ടി​യാ​യാ​ണ് അ​വ​ർ ക​ലാ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. പി​ന്നീ​ട് മ​ല​യാ​ള സി​നി​മ​രം​ഗം അ​വ​ർ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. വൈ​വി​ധ്യ​ങ്ങ​ളാ​യ നി​ര​വ​ധി പ​ക​ർ​ന്നാ​ട്ട​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടാ​ൻ സാ​ധി​ച്ചു. ഉ​ള്ള് നീ​റു​മ്പോ​ഴും അ​ഭ്ര​പാ​ളി​ക​ളി​ൽ ന​മ്മെ ചി​രി​പ്പി​ച്ച മ​ഹാ​പ്ര​തി​ഭ​യാ​യി​രു​ന്നു കെ.​പി.​എ.​സി ല​ളി​ത. മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യ​മി​ക​വു കൊ​ണ്ട് പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യാ​ണ് അ​വ​ർ അ​ര​ങ്ങൊ​ഴി​യു​ന്ന​ത്.

ഒ.​ഐ.​സി.​സി അ​ഡ്ഹോ​ക് ക​മ്മി​റ്റി

കെ.​പി.​എ.​സി​യി​ലൂ​ടെ നാ​ട​ക​രം​ഗ​ത്തു​നി​ന്ന് സി​നി​മ​രം​ഗ​ത്തു​വ​ന്ന അ​ന​ശ്വ​ര​ന​ടി​യാ​യി​രു​ന്നു കെ.​പി.​എ.​സി. ല​ളി​ത. അ​തു​ല്യ ക​ലാ​കാ​രി​യു​ടെ വേ​ർ​പാ​ട്​ സാം​​സ്‌​കാ​രി​ക​രം​ഗ​ത്തി​ന്​ വ​ലി​യ ന​ഷ്ട​മാ​ണ്. ഓ​ൺ​ലൈ​ൻ ചേ​ർ​ന്ന അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി അ​ഡ് ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് സ​ജി ഔ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹൈ​ദ്രോ​സ് പു​തു​വ​ന, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, എം.​ജെ. സ​ലിം, നി​യാ​സ് ചെ​ണ്ട​യാ​ട്, ബി​ന്ദു പാ​ല​ക്ക​ൽ, ബി​നേ​ഷ് മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം

കെ.​പി.​എ.​സി. ല​ളി​ത മ​ല​യാ​ള സി​നി​മ​യി​ലെ സ്വ​ഭാ​വ​ന​ടി​മാ​രി​ൽ പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത ക​ലാ​കാ​രി​യാ​ണ്. അ​വ​രു​ടെ നി​ര്യാ​ണം ക​ലാ ലോ​ക​ത്തി​നു തീ​രാ​ന​ഷ്ട​മാ​ണെ​ന്നും മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ക​ബീ​ർ യൂ​സ​ഫ്, ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വ്, അ​ബാ​ദ് ചെ​റൂ​പ്പ, മു​ഹ​മ്മ​ദ് ഇ​ഖ്‌​ബാ​ൽ എ​ന്നി​വ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി അ​ഞ്ഞൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച കെ.​പി.​എ.​സി. ല​ളി​ത എ​ന്നും മ​ന​സ്സി​ൽ സൂ​ക്ഷി​ക്കാ​ൻ ഒ​രു​പി​ടി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച്​ തി​ര​ശ്ശീ​ല​ക്ക് പി​ന്നി​ൽ മ​റ​യു​മ്പോ​ൾ സ്വ​ന്തം വീ​ട്ടി​ലെ ഒ​രം​ഗം യാ​ത്ര പ​റ​ഞ്ഞു​പോ​യ​ത് പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

2015ൽ '​ഗ​ൾ​ഫ്​ മാ​ധ്യ​മം' മസ്കത്തിൽ സം​ഘ​ടി​പ്പി​ച്ച 'മ​ധു​ര​മെ​ൻ മ​ല​യാ​ളം' പ​രി​പാ​ടി​യി​ൽ കെ.​പി.​എ.​സി. ല​ളി​ത

Tags:    
News Summary - KPAC Lalitha Memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.