മസ്കത്ത്: ന്യൂനമർദം രൂപപെടുന്നതിന്‍റെ ഭാഗമായുള്ള കനത്ത മഴ മുന്നറയിപ്പ് പശ്ചാതലത്തിൽ അൽവുസത ഒഴികെയുള്ള എല്ലാ ഗവർണറേറ്റിലേയും സ്വകാര്യ, വിദേശ സ്കൂളുകളിൽ വ്യാഴാഴ്ച ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും പഠനമെന്ന് അധികൃതർ അറിയിച്ചു. ന്യൂന മർദ്ദത്തിന്‍റെ ആഘാതം വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (സി.എ.എ) ഫോർകാസ്റ്റ് ആൻഡ് എർലി വാണിങ് സിസ്റ്റം ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ നാസർ ബിൻ സഈദ് അൽ ഇസ്മായിലി പറഞ്ഞു. ബുറൈമി, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത്, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും കാലാവസ്ഥയുടെ ആഘാതം കേന്ദ്രീകരിക്കുക. വടക്കൻ ഗവർണറേറ്റുകളുടെ മറ്റു ഭാഗങ്ങളിലും ആഘാതം ഉണ്ടാകും. 20മുതൽ 80 മില്ലീമീറ്റർവരെ മഴലഭിച്ചേക്കും. വെള്ളിയാഴ്ച വരെ മഴ തുടരും, പ്രത്യേകിച്ച് തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ഹജർ പർവതനിരകൾ, ദോഫാർ ഗവർണറേറ്റ് എന്നിവിടങ്ങളിലെ പർവതപ്രദേശങ്ങളിൽ.
വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന മഴയുടെ അളവുകൾ:
ദോഫാർ, ദാഖിലയ, തെക്കൻ ശർഖിയ, തെക്കൻ ബാത്തിന (20- 80 മില്ലിമീറ്റർ)
മസ്‌കത്ത്, വടക്കൻ ബാത്തിന (20 -60 മില്ലിമീറ്റർ)
മുസന്ദം (5- 60 മില്ലിമീറ്റർ )
തെക്കൻ ശർഖിയ, അൽ വുസ്ത (5 -20 മില്ലിമീറ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.