രാജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കഴിഞ്ഞദിവസം പെ​യ്ത​ മ​ഴയിൽ നിന്നുള്ള ദൃശ്യം

ന്യൂനമർദം: വിവിധ ഗവർണറേറ്റുകളിൽ മഴ

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ കനത്ത മ​ഴ ല​ഭി​ച്ചു. ബു​റൈ​മി, ദാ​ഹി​റ തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലാ​ണ്​ മ​ഴ പെ​യ്ത​ത്.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട്​ രൂ​പ​പ്പെ​ട്ടു. പ​ല​യി​ട​ത്തും രാ​വി​ലെ മു​ത​ൽ മൂ​ടി​യ അ​ന്ത​രീ​ക്ഷ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം, ന്യൂ​ന​മ​ർ​ദം അ​ടു​ത്ത ആ​ഴ്ച​വ​രെ നീ​ളു​മെ​ന്നും രാ​ജ്യ​ത്തി

‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​റ്റി‍െൻറ അ​ക​മ്പ​ടി​യോ​ടെ ശ​ക്​​ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. മു​സ​ന്ദം, വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 50 മു​ത​ൽ 100 മി​ല്ലി​മീ​റ്റ​ർ വ​​രെ മ​ഴ പെ​യ്​​തേ​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി‍െൻറ ആ​ഘാ​തം തെ​ക്ക്​-​വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ബാ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ന്യൂ​ന​മ​ർ​ദം ഞാ​യ​റാ​ഴ്ച​യോ​ടെ ദു​ർ​ബ​ല​മാ​കും.

എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ശ​ക്തി​യാ​ർ​ജി​ക്കും. ബു​ധ​നാ​ഴ്ച വ​രെ ഇ​തി‍െൻറ ആ​ഘാ​തം വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തു​ട​രു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. വാ​ദി​ക​ള്‍ ഉ​യ​രാ​നും വെ​ള്ള​ക്കെ​ട്ടി​നും സാ​ധ്യ​ത​യു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​കും. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടു​ മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ തി​ര​മാ​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Low pressure: Rainfall in various governorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.