മസ്കത്ത്: മത്രയുടെ വികസനം ലക്ഷ്യമാക്കി വിവിധ പദ്ധതികൾക്ക് സര്‍ക്കാര്‍ രൂപം നല്കുന്നു. മസ്കത്ത് ഗവര്‍ണറേറ്റിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയും പ്രദേശത്തെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. യുവാക്കളുടെ കൂടി അഭിപ്രായങ്ങള്‍ക്ക് പരിഗണന നല്‍കിയാകും പദ്ധതികള്‍ക്ക് രൂപം നല്‍കുക. മത്ര തീരത്ത് വാട്ടര്‍ ടാക്സി സര്‍വിസ്, കഫെ എന്നിവ സ്ഥാപിക്കുന്നതിനും ഒംറാനും പദ്ധതിയുണ്ട്.
വലിയ മഴയിൽ സ്ഥിരമായി വെള്ളം കയറുകയും നാശനഷ്ടമുണ്ടാകുകയും ചെയ്യുന്ന മത്ര സൂഖിെൻറ രൂപഘടനയില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവും പൊതുജനങ്ങളില്‍ നിന്നുയരുന്നുണ്ട്.
മത്ര പച്ചക്കറി - മത്സ്യ മാര്‍ക്കറ്റില്‍നിന്ന് ആരംഭിച്ച് കല്‍ബൂര്‍ പാര്‍ക്കില്‍ അവസാനിക്കുന്ന കേബ്ള്‍ കാര്‍ പദ്ധതിയും ലക്ഷ്യത്തിലുണ്ട്.
മത്ര കോട്ട നടത്തിപ്പിനുള്ള ടെന്‍ഡര്‍ നടപടി പൈതൃക-വിനോദ സഞ്ചാര മന്ത്രാലയം ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.