മത്ര: മത്ര ഗോള്‍ഡ് സൂഖ് കേന്ദ്രീകരിച്ച് നടന്ന വന്‍ തട്ടിപ്പിൽ നിരവധി പേരുടെ പതിനായിരക്കണക്കിന് റിയാല്‍ വിലവരുന്ന സ്വർണം നഷ്ടമായി. സൂഖില്‍ വര്‍ഷങ്ങളായി സ്വര്‍ണാഭരണങ്ങള്‍ നിർമിച്ചുനൽകുന്ന വ്യക്തിയാണ് തന്നിലുള്ള വിശ്വാസം മുതലെടുത്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. സ്വര്‍ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടും കച്ചവടക്കാരോടും സ്വർണം വാങ്ങി പ്രതിമാസം ആകര്‍ഷകമായ ലാഭവിഹിതം നല്‍കാം എന്ന വാഗ്ദാനം നല്കി കബളിപ്പിക്കുകയായിരുന്നുവത്രെ.
പലരും വിവിധ ആവശ്യങ്ങള്‍ക്കായി കരുതിവെച്ച തങ്ങളുടെ പക്കലുള്ള സ്വർണശേഖരമാണ് മോഹവാഗ്ദാനങ്ങളില്‍ വീണ് നഷ്ടമായത്.ഒരു കിലോക്കു മുകളില്‍ സ്വർണം നഷ്ടമായവർ വരെ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍, അധികമാരുടെയും പക്കല്‍ സ്വര്‍ണ ഉരുപ്പടികള്‍ നല്‍കിയതിന് രേഖാപരമായ തെളിവുകള്‍ കാര്യമായി ഇല്ലാത്തത് വിനയായി. ഏതാനും പേര് തങ്ങളുടെ സ്ഥാപനത്തില്‍നിന്നാണ് സ്വർണം കൈമാറിയത് എന്നതിനാല്‍ സി.സി.ടി.വിയിലുള്ള ദൃശ്യമാണ് ആകെയുള്ള തെളിവ്.
മത്ര പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.