മനസ്സിന് കുളിർമ നൽകുന്ന ഓർമകൾ

സ്വദേശം കൊടുങ്ങല്ലൂരായതിനാൽ മുസ്ലിംകളുമായി ഇടപഴകി ജീവിക്കാൻ ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. നോമ്പും പെരുന്നാളും ക്രിസ്മസും ഓണവും വിഷുവുമൊക്കെ ഇടകലർന്ന് ആഘോഷിക്കുന്ന കേരളീയ സമൂഹത്തിന്‍റെ പരിച്ഛേദം കൊടുങ്ങല്ലൂരിന്‍റെ പ്രത്യേകതയാണ്. ഫോട്ടോഗ്രാഫറായിട്ടാണ് 2013ൽ ഒമാനിൽ എത്തുന്നത്. അതുകൊണ്ടുതന്നെ എല്ലാവിധ പരിപാടികൾക്കും പങ്കെടുക്കാൻ ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. നോമ്പുതുറയുടെ ഭാഗമായി നിരവധി പരിപാടികളിൽ സുൽത്താനേറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭക്ഷണം മുന്നിൽ വിളമ്പിവെച്ചാലും ബാങ്കിന്‍റെ വിളി കേൾക്കാൻ കാത്തിരിക്കുന്ന വിശ്വാസികളുടെ ചിത്രങ്ങൾ കാമറയിൽ മാത്രമല്ല, എന്‍റെ മനസ്സിലുംകൂടിയായിരുന്നു പതിഞ്ഞിരുന്നത്. ഇത്തരം പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാൻ തുടങ്ങിയതോടെ ഞാനും പിൽക്കാലത്ത് നോമ്പനുഷ്ഠിക്കാൻ തുടങ്ങി.

ഗ്രാൻഡ്‌മോസ്‌ക്കിൽ നോമ്പുതുറക്കാൻ കിട്ടിയ അവസരങ്ങളെല്ലാം മനസ്സിന് കുളിർമ നൽകുന്ന ഓർമകളാണ്. സ്വദേശികളും വിദേശികളുമായ ധാരാളം വിശിഷ്ട വ്യക്തിത്വങ്ങൾ കൂടിച്ചേർന്ന് ഒരേസമയം നോമ്പുതുറക്കാൻ കാത്തിരിക്കുന്നത് അപൂർവമായ അനുഭൂതിയാണ്. യഥാർഥത്തിൽ വിവിധ മതങ്ങൾ കൂടിച്ചേർന്നു ജീവിക്കുന്ന നമ്മുടെ നാടിനേക്കാൾ മറ്റു മതക്കാർക്കു പരിഗണനയും ബഹുമാനവും ലഭിക്കുന്നത് ഇവിടങ്ങളിലാണെന്ന് തോന്നിയിട്ടുണ്ട്. 


വാ​യ​ന​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ മ​റ​ക്കാ​ൻ പ​റ്റാ​ത്ത നോ​മ്പ​നു​ഭ​വ​ങ്ങ​ൾ ഗ​ൾ​ഫ്​ മാ​ധ്യ​മ​വു​മാ​യി പ​ങ്കു​വെ​ക്കാം. 79103221 എ​ന്ന ന​മ്പ​റി​ൽ വാ​ട്​​സ്​​ആ​പ്​ ചെ​യ്യു​ക​യോ oman@gulfmadhyamam.net എ​ന്ന​തി​ലേ​ക്ക്​ മെ​യി​ൽ അ​യ​ക്കു​ക​യോ ചെ​യ്യാം

Tags:    
News Summary - Memories that warm the mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.