മലപ്പുറത്ത് ചില പ്രദേശങ്ങളിൽ അത്താഴത്തിന് നിർബന്ധമുള്ള ഒരു പാനീയമാണ് പാല് പിഴിഞ്ഞത്. ചില ഇടങ്ങളിൽ ഇതിന്റെ പേരിനു മാറ്റം ഉണ്ടാവാം. എന്നാലും രുചിയും ഗുണവും രീതിയും ഒന്നുതന്നെ. ചെറുപഴവും തേങ്ങയും പാലും ചുവന്ന ഉള്ളിയും വെള്ളവും ചേർത്തുണ്ടാക്കുന്ന ഈ പാനീയത്തിന്റെ മധുരം പോയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ്. നൈസ് പത്തിരിയും തരിക്കഞ്ഞിയും ചീരണിയും പോത്തിറച്ചി കറിയും ഉള്ളിൽ തട്ടിയ റമദാൻ കാലമാണ്. വർഷങ്ങൾ ഏറെയായി പ്രവാസി ആയിട്ട്. ഇവിടെയുള്ള നോമ്പോർമയിൽ തെളിയുന്നത് സ്വദേശികളുടെ ഇഫ്താർ വിരുന്നാണ്. ഒമാനികളുടെ കൂടെയുള്ള ജോലിയായതു കാരണം നിരവധി വീടുകളിൽ ഇഫ്താറിനായി പോകേണ്ടിവന്നിട്ടുണ്ട്. ആതിഥ്യമര്യാദയിൽ ചേർത്തിരുത്തി കഴിപ്പിക്കുന്നതിൽ ഇവിടത്തെ സ്വദേശികളുടെ പരിചരണം എടുത്തു പറയേണ്ടതാണ്. ഇഫ്താർ മജ്ലിസിൽ ഉയർന്നവനും താഴ്ന്നവനും എന്നൊന്നുമില്ല. ജനറൽ മാനേജറും ക്ലീനിങ് ബോയിയും ഡ്രൈവറും ചേർന്നിരുന്ന വിരുന്നാണ് പങ്കുവെക്കുന്നത്. ഒരു പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുന്ന രീതിതന്നെ കൂട്ടായ്മയുടെ വിളംബരം കൂടിയാണ് ഓർമിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.