മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യവസായിക മേഖലയിൽ 45ലധികം പുതിയ നിക്ഷേപ അവസരങ്ങളൊരുക്കുന്നു.200 മില്യൻ റിയാലിെൻറ നിക്ഷേപമാണ് പദ്ധതികളിലൂടെ രാജ്യത്തെത്തുകയെന്ന് മന്ത്രാലയം അറിയിച്ചു.
പദ്ധതികളുടെ പ്രഖ്യാപനം ഓൺലൈനിൽ നിർവഹിച്ചതായി ഒമാൻ വാർത്ത ഏജൻസി അറിയിച്ചു.ഭക്ഷ്യ ഉൽപാദന മേഖല, ഖനനം, പേപ്പർ ആൻഡ് പ്ലാസ്റ്റിക് ഇൻഡസ്ട്രീസ്, പെട്രോകെമിക്കൽസ്, നിർമാണം, മെറ്റാലിക്, നോൺ-മെറ്റാലിക് ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ ഉപകരണ വ്യവസായം എന്നീ മേഖലകളിലാണ് നിക്ഷേപത്തിന് സൗകര്യമൊരുങ്ങുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.