മുലദ: ഇന്ത്യൻ സ്കൂൾ മുലദ വാർഷിക അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. സൗത്ത് ബാത്തിന ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അംഗവും അൽ മുസന്ന വിലായത്ത് പ്രതിനിധിയുമായ ജാഫർ ബിൻ അബ്ദുല്ല അൽ ബലൂഷി മുഖ്യാതിഥിയായി.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ എ. അനിൽ കുമാർ മുഖ്യാതിഥിയെ സ്വാഗതം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ, എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽമാർ, സി.സി കോഓഡിനേറ്റർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. മുഖ്യാതിഥി വാർഷിക അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ ശാരീരിക മാനസിക സാമൂഹിക വികാസങ്ങളുടെ വളർച്ചക്ക് അടിത്തറപാകാൻ കായിക വിനോദങ്ങൾക്കാകുമെന്ന് പ്രിൻസിപ്പൽ ശ്രീ. പർവീൺ കുമാർ പറഞ്ഞു. സി.ബി.എസ്.ഇ ക്ലസ്റ്റർ അത്ലറ്റിക്സ് മെഡൽ ജേതാവ് അമീന സെഹ്റ മുഖ്യാതിഥിയിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങി. സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് മെഹബൂബുൽ കരീം പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു. 639 പോയന്റുമായി സലാല ഹൗസ് ചാമ്പ്യൻഷിപ് നേടി. 591 പോയന്റുമായി നി ഹൗസ് റണ്ണറപ്പുമായി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ ഉപഹാരം നൽകി മുഖ്യാതിഥിയെ ആദരിച്ചു. അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഷീജ അബ്ദുൽ ജലീൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.