മസ്കത്ത്: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം കൈവരിച്ച് മുലദ ഇന്ത്യൻ സ്കൂൾ അഭിമാനാർഹ നേട്ടം നിലനിർത്തി. സയൻസ് വിഭാഗത്തിൽ 98 ശതമാനം മാർക്കോടെ േശ്രയ മഞ്ജുഷ സന്തോഷ് ഒന്നാം സ്ഥാനം നേടി. 96.8 ശതമാനം മാർക്കോടെ അംന ഖാൻ രണ്ടാമതും 96 ശതമാനം മാർക്ക് നേടിയ ആഞ്ചലീന ജോമോൻ മൂന്നാമതുമെത്തി. സയൻസ് വിഭാഗത്തിലെ 66 വിദ്യാർഥികൾക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു.
കോമേഴ്സ് വിഭാഗത്തിൽ 95.8 ശതമാനം മാർക്ക് ലഭിച്ച കീർത്തന ശിവകുമാർ ആണ് ഒന്നാമതെത്തിയത്. 91ശതമാനം മാർക്കോടെ ആൻ ബിനോ ജോസഫ് രണ്ടാം സ്ഥാനവും, 90 ശതമാനം മാർക്കോടെ ഒലാനെ റെയ്ന മൂന്നാമതുമെത്തി.
കോമേഴ്സിലെ 43 വിദ്യാർഥികളിൽ 17പേർക്ക് ഡിസ്റ്റിങ്ഷനും 26 പേർക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു. തിളക്കമാർന്ന വിജയം നേടിയവരെ മുലദ സ്കൂളിെൻറ ഡയറക്ടർ ഇൻ ചാർജുമാരായ ഡോ.സി.എം. നജീബ്, സിറാജുദ്ദീൻ ഞെഹ്ലത്ത്, എസ്.എം.സി പ്രസിഡന്റ് സിദ്ദീഖ് ഹസൻ, സ്കൂൾ മുൻ പ്രിൻസിപ്പൽ എസ്.ഐ ഷരീഫ്, ആക്ടിങ് പ്രിൻസിപ്പൽ ജയ്ലാൽ വി.സി തുടങ്ങിയവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.