മസ്കത്ത്: മുസന്ദം ഗവർണറേറ്റ് കേന്ദ്രീകരിച്ച് പ്രത്യേക സാമ്പത്തിക മേഖല ആരംഭിക്കുന്നതു സർക്കാറിെൻറ പരിഗണനയിൽ. ചരക്കു ഗതാഗത മേഖലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സർക്കാർ കമ്പനിയായ ഒമാൻ ഗ്ലോബൽ ലോജിസ്റ്റിക്സ് ഗ്രൂപ് (അസിയാദ്) ഒമാൻ ചേംബർ ഒാഫ് കോമേഴ്സുമായി ചേർന്ന് ഇതു സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. മുസന്ദമിലെ സാമ്പത്തിക മേഖല, അവസരങ്ങളും വെല്ലുവിളികളും എന്ന തലെക്കട്ടിൽ നടന്ന സെമിനാറിൽ പെങ്കടുത്ത ബിസിനസുകാരും സംരംഭകരും ഗവർണറേറ്റിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കേണ്ടതിെൻറ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും സാമ്പത്തിക സുസ്ഥിരതക്ക് പിന്തുണ നൽകാനും കഴിയും. പ്രത്യേക സാമ്പത്തിക മേഖലയും ചുറ്റുപാടുകളും കേന്ദ്രീകരിച്ച് വൈവിധ്യമാർന്ന വാണിജ്യ പ്രവർത്തനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉണർവ് പകരുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും നിക്ഷേപകർക്ക് കൂടുതൽ ആനുകൂല്യങ്ങളും നൽകേണ്ടതുണ്ടെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
നിർദിഷ്ട സാമ്പത്തിക മേഖലയുടെ കീഴിൽ ഫ്രീ മാർക്കറ്റുകളും വാണിജ്യ സ്ഥലങ്ങളും ടെക്ക്പാർക്കുകളുമടക്കം സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. ഗവർണറേറ്റിെൻറ വികസനത്തിന് സർക്കാർ പ്രത്യേക പരിഗണനയാണ് നൽകിവരുന്നത്. ഇവിടെ ടൂറിസം പദ്ധതികളിൽ നിക്ഷേപം നടത്തുന്നവർക്ക് ഇക്കഴിഞ്ഞ ജൂൺ ഒന്നു മുതൽ നികുതിയിളവ് നിലവിലുണ്ട്. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിെൻറ ഉത്തരവുപ്രകാരം 15 ശതമാനം റവന്യൂ ടാക്സാണ് ഒഴിവാക്കിനൽകുന്നത്. മുസന്ദം ഗവർണറേറ്റിൽ ടൂറിസം പ്രോജക്ടുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ പുതിയ നിക്ഷേപകർക്കും ഇൗ നികുതിയിളവു ലഭിക്കും. ഗവർണറേറ്റിലെ ടൂറിസം മേഖലയുടെ വളർച്ച മുൻനിർത്തിയാണ് പുതിയ ഉത്തരവ്. ഇതു കൂടാതെ പദ്ധതിയുടെ തുടക്ക ഘട്ടത്തിൽ നിർമാണ വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവയുടെ എല്ലാ കസ്റ്റംസ് നികുതിയും ഒഴിവാക്കും.
10 വർഷത്തേക്ക് നാലുശതമാനം ടൂറിസം ഫീസ്, അഞ്ച് ശതമാനം മുനിസിപ്പൽ ഫീസ് എന്നിവയും ഒഴിവാക്കി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.