മസ്കത്ത്: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഒമാൻ മാറുകയാണ്. ഒമാനിലെ ത്തിയാൽ എവിടെയൊക്കെ പോകണം, ഏതൊക്കെ സ്ഥലങ്ങൾ കാണണമെന്നത് പലപ്പോഴും ആശയക്കു ഴപ്പമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, ഒമാനിലെത്തുന്നവർ പത്ത് സ്ഥലങ്ങൾ നിർബന്ധ മായും കാണണമെന്നാണ് നാഷനൽ ജ്യോഗ്രഫിക് മാഗസിെൻറ ലേഖനത്തിൽ പറയുന്നത്. അഞ്ച് വി നോദസഞ്ചാര സ്ഥലങ്ങളും അഞ്ച് മനോഹരമായ കടൽത്തീരങ്ങളുമാണ് നവംബർ രണ്ടിന് പു റത്തിറങ്ങിയ മാഗസിൻ പതിപ്പിലെ ലേഖനത്തിൽ ഒഴിവാക്കാനാവാത്ത കേന്ദ്രങ്ങളായി പറയുന ്നത്. ഒമാെൻറ സമ്പന്നമായ ഭൂതകാലത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം മനോഹരവും സാഹസികയാത്രക്ക് യോജിച്ചതുമായ സ്ഥലങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
‘ഹിസ്റ്റോറിക്കൽ മാസ്റ്റർപീസസ്, സൈറ്റ്സ് ദാറ്റ് ബ്രിങ് ഒമാൻ പാസ്റ്റ് ടു ലൈഫ്’ എന്ന തലക്കെട്ടിൽ നാഷനൽ മ്യൂസിയം, സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്, അൽ ആലം കൊട്ടാരം, നഖൽ കോട്ട, ഖസബ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ‘കോസ്റ്റൽ വണ്ടേഴ്സ്, ദി ബെസ്റ്റ് ഒാഫ് ഒമാൻസ് ബീച്ചസ്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ മുസന്ദമിലെയും ടെലിഗ്രാഫ് ദ്വീപിലെയും മലനിരകൾക്കിടയിലുള്ള ഉൾക്കടൽ തീരങ്ങളും മസീറ ദ്വീപും ഖുറം ബീച്ചും തിവി ബീച്ചും മിർബാത്തുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മസ്കത്തിൽ ഒമാെൻറ സംസ്കാരവും സൈനിക ചരിത്രവും വിശദമാക്കുന്ന നിരവധി മ്യൂസിയങ്ങളുണ്ടെങ്കിലും ഒമാെൻറ ഭൂതകാലത്തിലേക്കുള്ള സമഗ്രമായ സഞ്ചാരം ഒരുക്കുന്ന കാഴ്ചകളാണ് ദേശീയ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു. മ്യൂസിയം ചുറ്റിക്കാണാൻ ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും വേണ്ടിവരും. ഒമാെൻറ ചരിത്രം രേഖപ്പെടുത്തുന്ന 15 മിനിറ്റ് ഫിലിം ഷോ നിർബന്ധമായും കണ്ടിരിക്കുകയും വേണം.
സുൽത്താൻ ഭരണത്തിെൻറ 30ാം വർഷത്തിൽ രാഷ്ട്രത്തിന് സമർപ്പിച്ച സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്. ഇസ്ലാമിക കലയും ആധുനികതയും ഒത്തിണങ്ങിയ ഇൗ മസ്ജിദിന് ഏറെ സവിശേഷതകളുണ്ടെന്ന് ലേഖനം വ്യക്തമാക്കുന്നു. മസ്ജിദിെൻറ അകവും പുറവും അത്യാകർഷകമാണ്. സ്വാറോസ്കി സ്ഫടികങ്ങൾകൊണ്ട് നിർമിച്ച മസ്ജിദിെൻറ മധ്യഭാഗത്തുള്ള ബഹുശാഖ ദീപം (ഷാൻഡ്ലിയർ) ഏറെ ആകർഷണീയമാണ്. മസ്ജിദിനുള്ളിലെ പേർഷ്യൻ പരവതാനിക്കും ഏറെ പ്രത്യേകതകളുണ്ട്. നാലുവർഷം കൊണ്ടാണ് ഈ പരവതാനി നെയ്തെടുത്തത്. കൈകൊണ്ട് നെയ്തെടുത്ത ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പരവതാനി കൂടിയാണിത്. 17ാം നൂറ്റാണ്ടിൽ പോർചുഗീസ് ഭരണകാലത്ത് നിർമിച്ച ഖസബ് എന്ന തുറമുഖനഗരം ശാന്തസുന്ദരമാണെന്ന് ലേഖനത്തിൽ പറയുന്നു. ഇവിടത്തെ കോട്ടകൾ സന്ദർശിക്കുന്നത് മറക്കാനാകാത്ത അനുഭവമാകും.
പശ്ചിമേഷ്യയിലെ തന്നെ മികച്ച ഡൈവിങ് സ്പോട്ടുകളും കടൽത്തീരങ്ങളുമൊക്കെയാണ് ഒമാനിലുള്ളത്. കടലാമകൾ മുട്ടയിടുന്നത് കാണാനും ദേശാടനപക്ഷികളെ വീക്ഷിക്കാനും ഡോൾഫിനുകളെയും കൂനൻ തിമിംഗലങ്ങളെയുമൊക്കെ കാണാനും ഒമാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു. അറേബ്യയിലെ നോർവേ എന്നാണ് മുസന്ദം അറിയപ്പെടുന്നത്. നോർവേക്ക് സമാനമായി മലനിരകൾക്കിടയിൽ കയറിക്കിടക്കുന്ന ഉൾക്കടലുകളാണ് മുസന്ദമിന് ഇൗ പേര് നൽകിയത്. പരമ്പരാഗത മരനിർമിത ബോട്ടുകളിലുള്ള യാത്രയും സ്നോർക്കലിങ്ങും ഒരുകാലത്ത് ബ്രിട്ടീഷ് ടെലിഗ്രാഫ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ടെലിഗ്രാഫ് ദ്വീപിലേക്കുള്ള യാത്രയുമൊക്കെ മുസന്ദമിലെത്തുന്ന സഞ്ചാരികൾക്ക് മറക്കാൻ കഴിയാത്ത അനുഭവമൊരുക്കും. രാജ്യത്തെ ഏറ്റവും വലിയ ദ്വീപും ആർഭാടതാമസത്തിന് പറ്റിയ സ്ഥലവുമാണ് മസീറയെന്നും ലേഖനത്തിൽ പറയുന്നു. നഗരത്തോട് ചേർന്നു കിടക്കുന്ന രണ്ടര മൈൽ നീളത്തിൽ പരന്നുകിടക്കുന്ന ഖുറം ബീച്ചും കണ്ടിരിക്കേണ്ടതാണ്.
നിരവധി കടകളും െറസ്റ്റാറൻറുകളും ഹോട്ടലുകളും ഇവിടെയുണ്ട്. േറായൽ ഒാപറ ഹൗസ് ഇതിെൻറ ചാരത്താണ്. ഏറെ വൃത്തിയോടെയാണ് ഇൗ ബീച്ച് കാത്തുസൂക്ഷിക്കുന്നത്. സൂർ തുറമുഖത്തിന് സമീപത്തുള്ള െചറിയ മീൻപിടിത്ത ഗ്രാമമായ തിവിയും ഏറെ സുന്ദരമാണ്. വാദികളും മലയിടുക്കുകളുമെല്ലാം നിറഞ്ഞ തിവിയെ ട്രക്കിങ് പാരഡൈസ് എന്നാണ് ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.