മസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിന്റെ 48ാമത് വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിന്റെ ന്യൂ മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ മസ്കത്ത് ഗവർണറേറ്റിലെ ലേബർ ഡയറക്ടർ ജനറൽ മഹ്ഫൗദ മുബാറക് അൽ അറൈമി മുഖ്യാതിഥിയായി.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, ഫിനാൻസ് ഡയറക്ടർ അശ്വിനി സച്ചിൻ സവാരിക്കർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ നിധീഷ് കുമാർ, സിറാജുദ്ദീൻ നെഹ്ലത്ത്, എസ്. കൃഷ്ണേന്ദു, ഡയറക്ടർ ബോർഡ്, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ, സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി വിനോഭ, മാതാപിതാക്കൾ മറ്റ് അതിഥികൾ, പ്രിൻസിപ്പൽ രാകേഷ് ജോഷി, സീനിയർ വൈസ് പ്രിൻസിപ്പൽ അഡ്മിനിസ്ട്രേഷൻ, വൈസ് പ്രിൻസിപ്പൽമാർ, വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽമാർ, വിവിധ വകുപ്പു മേധാവികൾ, അധ്യാപകർ, സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെയും ഒമാന്റെയും ദേശീയഗാനങ്ങളോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്. സ്കൂൾ ഗായകസംഘ പ്രാർഥനാഗാനം ആലപിച്ചു. ഹെഡ് ഗേൾ ചന്ദ്രിക സിങ് യദുവൻഷി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ രാകേഷ് ജോഷി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പത്ത്, ഇരുപത്, ഇരുപത്തിയഞ്ച് വർഷം സ്കൂളിൽ സേവനം പൂർത്തിയാക്കിയ അധ്യാപകരെയും മികച്ച അധ്യാപകർക്കുള്ള അവാർഡ് നേടിയവരേയും ചടങ്ങിൽ ആദരിച്ചു. വിശിഷ്ടാതിഥിക്ക് ഒമ്പതാം ക്ലാസിലെ അനുഷ്ക ഉണ്ണിത്താൻ മനോഹരമായ പെയിന്റിങ് സമ്മാനിച്ചു. 2023ലെ ബോർഡ് പരീക്ഷയിൽ വിദ്യാർഥികൾക്ക് മികച്ച വിജയം നേടാൻ മാർഗനിർദേശം നൽകിയ അധ്യാപകരെ മുഖ്യാതിഥി മസ്കത്ത് ഗവർണറേറ്റിലെ ലേബർ ഡയറക്ടർ ജനറൽ മഹ്ഫൗദ മുബാറക് ആദരിച്ചു. സി.ബി.എസ്.ഇ നാഷണൽ സ്പോർട്സ് ആൻഡ് ഗെയിംസ് മെഡൽ ജേതാക്കളെയും അവരുടെ പരിശീലകരെയും ചടങ്ങിൽ അനുമോദിച്ചു. വിജയികളെ സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ രശ്മി സിങ് വേദിയിലേക്ക് ക്ഷണിച്ചു.
അഭിനന്ദന സൂചകമായി മുഖ്യാതിഥിക്ക് പതിനൊന്നാം ക്ലാസിലെ ഫാത്തിമ റാസയുടെ പെയിൻറിങും സമ്മാനിച്ചു. വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി വിദ്യാർഥികളുടെ വൈിവിധ്യമാർന്ന പരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.