വിസ്താര എയര്‍ലൈന്‍സ് മസ്‌കത്ത്-മുംബൈ സര്‍വിസ് 12 മുതല്‍

മസ്‌കത്ത്: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് ഡിസംബര്‍ 12 മുതല്‍ മസ്‌കത്ത്-മുംബൈ റൂട്ടിൽ സർവിസ് നടത്തും. ആഴ്ചയില്‍ ഏഴ് സര്‍വിസുകള്‍ വീതം നടത്തുന്നതിനാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.

എ 320 നിയോ എയര്‍ക്രാഫ്റ്റ് ആയിരിക്കും സര്‍വിസിന് ഉപയോഗിക്കുക. ഈ റൂട്ടില്‍ ആദ്യമാണ് ഈ ശ്രേണിയിലുള്ള വിമാനം ഉപയോഗിക്കുന്നത്. ദിവസവും രാത്രി 8.30ന് മുംബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കത്തില്‍ എത്തും. രാത്രി 10.55ന് മസ്‌കത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ച 3.10ന് മുംബൈയില്‍ മടങ്ങിയെത്തും.

Tags:    
News Summary - Muscat-Mumbai Vistara Airlines service from 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.