മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വാണിജ്യ ആവശ്യങ്ങൾക്കായി റസിഡൻഷ്യൽ കെട്ടിടങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ കുറിച്ച് മസ്കത്ത് മുനിസിപ്പൽ കൗൺസിൽ യോഗം അവലോകനം ചെയ്തു. ഗവർണറേറ്റിൽ ബിസിനസ് അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ നാലാമത്തെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തത്. മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി അധ്യക്ഷതവഹിച്ചു. യോഗ്യതയുള്ള അധികാരികൾ നിയന്ത്രിക്കുന്ന ആവശ്യകതകൾക്ക് അനുസൃതമായിരിക്കും റെസിഡൻഷ്യൽ മേഖലയിലെ വാണിജ്യ പ്രവർത്തനങ്ങളുടെ തരം നിർണയിക്കുക.
വഴിയോര കച്ചവടക്കാരുടെ ജോലി നിയന്ത്രിക്കുന്നതിനുള്ള നിയമകാര്യ സമിതിയുടെ ശിപാർശകൾ, ഗവർണറേറ്റിലെ സ്കൂളുകളിൽ ഇലക്ട്രോണിക് സിഗരറ്റിന്റെ വ്യാപനത്തെക്കുറിച്ച് മസ്കത്ത് ഗവർണറേറ്റിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തിയ പഠനവുമായി ബന്ധപ്പെട്ട ആരോഗ്യ പരിസ്ഥിതി കാര്യ സമിതിയുടെ ശുപാർശകളും യോഗം അംഗീകരിച്ചു. ഗവർണറേറ്റിലെ റോഡുകളും അവയുടെ അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ട നിരീക്ഷണങ്ങൾ സംബന്ധിച്ച ഗവർണറേറ്റ് വികസന സമിതിയുടെ നിർദേശങ്ങളും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.