മസ്‌കത്ത്: മസ്‌കത്ത് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഏര്‍പ്പെടുത്തിയ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സ്മാരക അവാര്‍ഡിന് സുപ്രഭാതം മാനേജിങ് ഡയറക്ടറും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവും എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അര്‍ഹനായി. റെയ്ഞ്ചിന്റെ മാനദണ്ഡങ്ങളോടൊപ്പം സംഘടനാ രംഗത്തെ നിസ്തുലവും പ്രശംസാവഹവുമായ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പുല്ലങ്കോട് ഗവ. ഹൈസ്കൂളിൽനിന്ന് 1976ൽ എസ്.എസ്.എൽ.സി പാസായ അബ്ദുല്‍ ഹമീദ് ഫൈസി ദർസ് പഠനത്തിനു ശേഷം 1985ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് മൂന്നാം റാങ്കോടെ ഫൈസി ബിരുദം കരസ്ഥമാക്കി. അഫ്‌സലുല്‍ ഉലമ ബിരുദവും ഫറൂഖ് റൗളത്തുൽ ഉലൂം അറബിക് കോളജിൽനിന്നു സെക്കൻഡ് റാങ്കോടെ പോസ്റ്റ് അഫസലുൽ ഉലമയും പാസായി. ശേഷം അലിഗഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഉയർന്ന മാർക്കോടെ പി.ജിയും കരസ്ഥമാക്കി. കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജില്‍ അസി. പ്രഫസറായും പ്രിന്‍സിപ്പലായും 18 വര്‍ഷം ജോലിചെയ്തു.
റുവി സുന്നി സെന്റര്‍ ഓഫിസില്‍ ചേര്‍ന്ന മസ്‌കത്ത് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗം ശാകിര്‍ ഫൈസി റുവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് ഫൈസി സലാല അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ തങ്ങള്‍ സുഹാര്‍ പ്രാര്‍ഥന നടത്തി. മുഹമ്മദ് അസ്അദി (കോഓഡിനേറ്റർ), കെ.എന്‍.എസ് മൗലവി, ശിഹാബ് ഫൈസി, മോയിന്‍ ഫൈസി വയനാട് എന്നിവർ സംസാരിച്ചു. ഇമ്പിച്ചി അലി മുസ്ലിയാര്‍ അമ്പലക്കണ്ടി സ്വാഗതവും മുജീബ് ഫൈസി സുഹാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.