മസ്കത്ത്: യാത്രക്കാർക്ക് ആശ്വാസമായി മുവാസലാത്തിന്റെ മസ്കത്ത്-ഷാർജ ബസ് സർവിസിന് തുടക്കമായി. ദിനേന രണ്ടു വീതം സർവിസുകളാണുണ്ടാകുക.
മസ്കത്തിൽനിന്ന് രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് മസ്കത്ത്, ബുർജ് അൽ സഹ്വ ബസ് സ്റ്റേഷൻ, മബേല ബസ് സ്റ്റേഷൻ, സുഹാർ ബസ് സ്റ്റേഷൻ, ശിനാസ് മുവാസലാത്ത് ഫെറി വർഫ്, ഖത്മത് മിലാഹ ബോർഡർ, ഖൽബ ബസ് സ്റ്റോപ്, കൽബ കോർണിഷ് പാർക്ക്, ഫുജൈറ, ഷാർജ ഇൻഡസ്ട്രിയൽ ഏരിയ-4 വഴി ഉച്ചകഴിഞ്ഞ് 3.40ന് ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിലെത്തുംവിധമാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ ബസ് വൈകീട്ട് നാലിന് പുറപ്പെട്ട് പുലർച്ച 1.10നും എത്തും.
ഷാർജയിൽനിന്നുള്ള ആദ്യ ബസ് ജുബൈൽ ബസ് സ്റ്റേഷനിൽനിന്ന് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചക്ക് 2.30നും രണ്ടാമത്തെ ബസ് വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട് രാത്രി 11.50നും അസൈബ ബസ് സ്റ്റേഷനിലെത്തും. വൺവേക്ക് 10 ഒമാൻ റിയാലാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 23 കിലോ ലഗേജും കൊണ്ടുപോകാൻ സാധിക്കും.
മുവാസലാത്തിന്റെ ഡയറക്ട് ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമായ www.mwasalat.om, രണ്ടു രാജ്യങ്ങളിലെയും ബസ് സ്റ്റേഷനുകളിലുള്ള ഔട്ട്ലെറ്റുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.