ഒമാന്‍റെ 52ാം ദേശീയദിനാ​ഘോഷത്തിന്‍റെ ഭാഗമായി മസ്​കത്ത്​ നഗരത്തിലെ തെരുവുകൾ വൈദ്യുതിവിളക്കുകൾകൊണ്ട്​ അലങ്കരിച്ചപ്പോൾ  -വി.കെ. ഷെഫീർ

ദേശീയ ദിനം; ഇത്തവണ ആഘോഷം കൂടുതൽ കളറാകും

മസ്കത്ത്: രാജ്യത്തിന്‍റെ 52ാം ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ആഘോഷങ്ങൾക്ക് പൊലിമകൂട്ടി രാജ്യത്തെ ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറും.

ലേസർ, പട്ടം ഷോകളാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് നിറം പകരുന്നത്. മസ്കത്ത് ഗവർണറേറ്റിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച നടക്കുന്ന പ്രധാനപ്പെട്ട പരിപാടികൾ മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.

അമീറാത്ത് പാർക്കിൽ അൽ-അമീറാത്ത് ബാൻഡിന്റെ ഒമാനി നാടൻകലകളുടെ അവതരണം, അൽ-അമീറാത്ത് ചാരിറ്റബിൾ ടീമിന്റെ ചിൽഡ്രൻസ് തിയറ്റർ, അൽ അമീറാത്ത് ക്ലബ് അവതരിപ്പിക്കുന്ന ഒമാനി നാടൻ കളികൾ, മസ്‌കത്ത് ലീഗൽ ഏവിയേഷൻ ടീമിന്‍റെ ഫോറൻസിക് ഫ്ലൈറ്റ് ഷോ, മസ്‌കത്ത് ആന്റിക് കാർസ് ടീം ഒരുക്കുന്ന ക്ലാസിക് കാർ ഷോ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ സ്കൗട്ട് ബാൻഡ് തുടങ്ങിയവ നടക്കും.

അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസും 

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ധി​ക ബാ​ഗേ​ജ് ഓ​ഫ​റു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സും. മ​സ്ക​ത്ത്-​ക​ണ്ണൂ​ർ സെ​ക്ട​റി​ലേ​ക്ക്​ ന​വം​ബ​ർ അ​വ​സാ​നം വ​രെ 40 കി​ലോ ബാ​ഗേ​ജ് കൊ​ണ്ടു​പോ​കാ​വു​ന്ന​താ​ണെ​ന്ന്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹാ​ൻ​ഡ് ബാ​ഗേ​ജ്‌ ഏ​ഴ് കി​ലോ​ക്ക്​ പു​റ​മെ​യാ​ണ് ഈ ​ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തെ 30 കി​ലോ ആ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഉ​ത്ത​ര​മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​നം. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഗോ ​ഫ​സ്റ്റ്​ എ​യ​ർ​ലൈ​നും അ​ധി​ക ബാ​ഗേ​ജ്​ ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഡി​സം​ബ​ർ 15വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. അ​തേ​സ​മ​യം, സീ​സ​ൺ മു​ന്നി​ൽ ക​ണ്ട്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ നി​ര​ക്ക്​ ഉ​യ​ർ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ര​ക്ക്​ ഇ​നി​യും ഉ​യ​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ ​ട്രാ​വ​ൽ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

പൊ​തു​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ന​വം​ബ​ര്‍ 30, ഡി​സം​ബ​ര്‍ ഒ​ന്ന് തീ​യ​തി​ക​ളി​ലാ​ണ്​ അ​വ​ധി

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തി​ന്‍റെ 52ാം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന​ധി​ച്ചു​ള്ള പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ 30, ഡി​സം​ബ​ര്‍ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ പൊ​തു​അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​രാ​ന്ത്യ​ദി​ന​ങ്ങ​ൾ ഉ​ള്‍പ്പ​ടെ നാ​ലു​ദി​വ​സം തു​ട​ര്‍ച്ച​യാ​യ അ​വ​ധി ല​ഭി​ക്കും.

ഡി​സം​ബ​ര്‍ നാ​ലി​നാ​ണ്​ വീ​ണ്ടും പ്ര​വൃ​ത്തി ദി​വ​സം ആ​രം​ഭി​ക്കു​ക. ഈ​വ​ർ​ഷ​ത്തെ സൈ​നി​ക പ​രേ​ഡ്​ വെ​ള്ളി​യാ​ഴ്ച സ​ലാ​ല​യി​ലെ അ​ൽ നാ​സ​ർ സ്ക്വ​യ​റി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ സ​ല്യൂ​ട്ട്​ സ്വീ​ക​രി​ക്കും.

ബ​ർ​ക്ക​യി​ൽ പാ​രാ​ഗ്ലൈ​ഡ​ർ ഷോ

 മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന്‍റെ 52ാമ​ത് ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ബ​ർ​ക്ക​യി​ലെ അ​ൽ സ്വാ​ദി ഏ​രി​യ​യി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 50 ല​ധി​കം പാ​രാ​ഗ്ലൈ​ഡ​റു​ക​ൾ പ​ങ്കെ​ടു​ക്കും. ദ​ഹി​റ ഹോ​ബി ടീം, ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ​പ​രി​പാ​ടി​ക​ൾ, ക​യാ​ക്കി​ങ്, കു​തി​ര പ്ര​ദ​ർ​ശ​നം, പാ​ര​ച്യൂ​ട്ട് ജം​പു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ൾ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. പാ​രാ​ഗ്ലൈ​ഡ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ഫെ​സ്റ്റി​വ​ലി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​മാ​കു​മെ​ന്ന് ഇ​ബ്രി ക്ല​ബി​ന്റെ ദാ​ഹി​റ ഹോ​ബി ടീം ​മേ​ധാ​വി ഖാ​ലി​ദ് റാ​ഷി​ദ് അ​ൽ ക​ൽ​ബാ​നി പ​റ​ഞ്ഞു.

അ​റ​ബ് ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗ്ലൈ​ഡ​ർ പൈ​ല​റ്റാ​ണ് ടീ​മി​നു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 13 വ​യ​സ്സു​ള്ള മ​ക​ൻ റാ​ഷി​ദ് ബി​ൻ ഖാ​ലി​ദ് അ​ൽ ക​ൽ​ബാ​നി​യും മ​ക​ൾ റ​ഗ​ദും (11) പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ അ​​ദ്ദേ​ഹം അ​റി​യി​ച്ചു. വൈ​കീ​ട്ട് 3.30 മു​ത​ൽ 5.30 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക. ഗ്ലൈ​ഡ​റു​ക​ൾ, പാ​രാ​ഗ്ലൈ​ഡ്, വ​യ​ർ​ലെ​സ് ഫ്ല​യി​ങ്, വ​യ​ർ​ലെ​സ് കാ​റു​ക​ൾ, ഫോ​ട്ടോ​ഗ്ര​ഫി എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ യു​വാ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.ഒ​മാ​നി​ലെ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സു​ൽ​ത്താ​നേ​റ്റി​ൽ പാ​രാ​ഗ്ലൈ​ഡി​ങ്​ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത് തു​ട​രു​മെ​ന്ന് അ​ൽ ക​ൽ​ബാ​നി പ​റ​ഞ്ഞു.


നിസ്​വയിൽ 'ജോയ് ഓഫ് എ നേഷൻ'

മ​സ്ക​ത്ത്​: ​ദേ​ശീ​യ​ദി​നാ​ഘോ​ഷ​​ത്തോ​ട​നു​ബ​ധി​ച്ച്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ഹ്‌​സാ​ൻ അ​സോ​സി​യേ​ഷ​ൻ ന​വം​ബ​ർ 26ന് ​നി​സ്​​വ​യി​ൽ 'ജോ​യ് ഓ​ഫ് എ ​നേ​ഷ​ൻ' പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. പു​രാ​ത​ന ഒ​മാ​നി പൈ​തൃ​കം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നി​സ്​​വ വി​ലാ​യ​ത്തി​ന്റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ നി​ര​വ​ധി വ​യോ​ധി​ക​ർ പ​ങ്കെ​ടു​ക്കും. വ​യോ​ജ​ന​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന സം​സ്‌​കാ​രം പ്ര​ച​രി​പ്പി​ക്കു​ക, സ​മൂ​ഹ​പ​ങ്കാ​ളി​ത്തം ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​ഹ്‌​സാ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​തി​ലൂ​​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ദേ​ശീ​യ​ദി​ന ഘോ​ഷ​യാ​ത്ര​ക്കു​പു​റ​മെ നാ​ടോ​ടി ക​ല​ക​ളും സം​ഗീ​ത​വും കു​തി​ര ഷോ, ​ബൈ​ക്ക് ഷോ, ​നാ​ട​കം, സാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ക്കും.

52 ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ, ഒ​മാ​ൻ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ഫാ​മി​ലി, ഇ​ഹ്‌​സാ​ൻ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. ക​മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്തം എ​ന്ന ആ​ശ​യം ഏ​കീ​ക​രി​ക്കാ​നും പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കാ​നും ആ​ഘോ​ഷം ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്ന്​ പ​രി​പാ​ടി​യു​ടെ ​ ക​മ്മി​റ്റി അം​ഗ​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സാ​ലിം അ​ൽ റാ​ഷി​ദി പ​റ​ഞ്ഞു.ഈ ​പ​രി​പാ​ടി​ക​ൾ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.