മസീറയിലേക്കുള്ള ഫെറി സർവിസുകൾക്ക് പുതിയ സുരക്ഷ മാർഗനിർദേശങ്ങൾ

മ​സ്ക​ത്ത്: ഷ​ന്ന ഹാ​ർ​ബ​റി​നും മ​സീ​റ ദ്വീ​പി​നു​മി​ട​യി​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന ഫെ​റി സ​ർ​വി​സു​ക​ൾ​ക്കാ​യി പു​തി​യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ക​ട​ൽ യാ​ത്രാ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യി ഗ​താ​ഗ​ത, വാ​ർ​ത്താ വി​നി​മ​യ, വി​വ​ര സാ​േ​ങ്ക​തി​ക മ​ന്ത്രാ​ല​യ​മാ​ണ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്.

ഇ​ത​നു​സ​രി​ച്ച്​ ഇ​ന്ധ​ന​വും ഗ്യാ​സും കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​റ്റു​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഒ​പ്പം ഫെ​റി​യി​ൽ ക​യ​റ്റു​ന്ന​ത്​ നി​രോ​ധി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വ​രു​ന്ന ട്ര​ക്കു​ക​ളും സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം ഫെ​റി​യി​ൽ ക​യ​റ്റു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. ഇൗ ​വാ​ഹ​ന​ങ്ങ​ളും മ​റ്റ്​ ഹെ​വി വാ​ഹ​ന​ങ്ങ​ളും പ്ര​ത്യേ​ക സ​ർ​വി​സി​ൽ വേ​ണം കൊ​ണ്ടു​പോ​കാ​ൻ. ഇൗ ​സ​ർ​വി​സി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രെ​യും കൊ​ണ്ടു​പോ​വാ​ൻ പാ​ടി​ല്ല. ഫെ​റി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന കാ​റു​ക​ൾ​ക്കി​ട​യി​ൽ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണം. നി​ല​ത്ത് വ​ര​ച്ചി​രി​ക്കു​ന്ന വ​ര​ക​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തേ​ണ്ട​ത്. അ​നു​വാ​ദം ന​ൽ​കി​യ​തി​ന​പ്പു​റം ഭാ​രം ക​യ​റ്റാ​ൻ പാ​ടി​ല്ല. യാ​ത്ര ആ​രം​ഭി​ച്ച​ത് മു​ത​ൽ ഫെ​റി​യു​ടെ വാ​തി​ലു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്ക​ണം. ഫെ​റി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ കാ​ർ​ഡു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​ക​ണം. വാ​ഹ​ന​ത്തിെൻറ ത​രം, ന​മ്പ​ർ, യാ​ത്രാ നി​ര​ക്ക്, ഫെ​റി ഉ​ട​മ​യു​ടെ ബാ​ധ്യ​ത​ക​ൾ എ​ന്നി​വ കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.

വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​നും ന​ഷ്​​ട പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നും ക​ഴി​വു​ള്ള ഇ​ൻ​ഷു​റ​ൻ​സും ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ല്ലാ അ​വ​സ്ഥ​ക​ളി​ലും ക​ട​ൽ​യാ​ത്ര സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​ൻ ഫെ​റി സ​ർ​വി​സ് ന​ട​ത്തു​ന്ന​വ​ർ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. മേ​ൽ പ​റ​ഞ്ഞ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ബാ​ധ്യ​ത ഹാ​ർ​ബ​ർ സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടേ​താ​ണ്. സ​ർ​ക്കു​ല​റി​ലെ ഉ​ത്ത​ര​വും ലം​ഘി​ക്കു​ന്ന െഫ​റി ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​െൻറ ഭാ​ഗ​മാ​യ മ​സീ​റ ദ്വീ​പ് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്​​ട കേ​ന്ദ്ര​മാ​ണ്. ഇ​വി​ടെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഷ​ന്ന ഹാ​ർ​ബ​റി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ സ​ഹി​ത​മാ​ണ് ഫെ​റി​യി​ൽ ക​യ​റു​ന്ന​ത്. ല​ഷ്ക​റ​ക്ക് അ​ടു​ത്തു​ള്ള ഷ​ന്ന ഹാ​ർ​ബ​റി​ൽ​നി​ന്ന് 68.7 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മ​സീ​റ സ്​​ഥി​തി ചെ​യ്യു​ന്ന​ത്. ഫെ​റി​യി​ൽ ഒ​ന്നേ മു​ക്കാ​ൽ മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്താ​ലാ​ണ് മ​സീ​റ​യി​ലെ​ത്താ​നാ​വു​ക. ഇൗ ​ക​ട​ൽ യാ​ത്ര വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ല്ല അ​നു​ഭ​വ​മാ​ണ്​ ന​ൽ​കു​ന്ന​ത്.

മ​സീ​റ​യി​ലെ ബീ​ച്ചും ന​ല്ല കാ​ലാ​വ​സ്ഥ​യും അ​ട​ക്കം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ക​ങ്ങ​ളു​ണ്ട്. ഒ​മാെൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ചൂ​ട് ഏ​റെ വ​ർ​ധി​ക്കു​ന്ന കാ​ലാ​വ​സ്​​ഥ​യി​ൽ പോ​ലും മ​സീ​റ​യി​ൽ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 35 ഡി​ഗ്രി​യാ​ണ്​ ഇ​വി​െ​ട അ​നു​ഭ​വ​പ്പെ​ടു​ന്ന പ​ര​മാ​വ​ധി ചൂ​ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.