ബുറൈമി: ഒമാൻ-യു.എ.ഇ അതിർത്തി പ്രദേശമായ ബുറൈമിയിലേക്ക് പോകാൻ വാദി ജിസി, വാദി സാ ചെക്പോസ്റ്റുകളിൽ ഇനി മുതൽ പാസ്പോർട്ടോ റെസിഡൻറ് കാർഡോ കാണിക്കേണ്ട ആവശ്യമില്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം വ്യാഴാഴ്ച ഉച്ചയോടെ നീക്കിയതോടെ ബുറൈമിയിലേക്കും ഒമാെൻറ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയും.15 വർഷം മുമ്പു വരെ ബുറൈമി അതിർത്തിയിലൂടെ യു.എ.ഇയിലെ അൽഐനിലേക്കും മറ്റും യാത്ര ചെയ്യാമായിരുന്നു. ഒമാൻ-യു.എ.ഇ അതിർത്തി കമ്പിവല ഉപയോഗിച്ച് മറച്ചതോടെ ആ സൗകര്യം നഷ്ടമായി.
ബുറൈമിയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും പാസ്പോർട്ട് സ്വന്തം കൈയിൽ ഇല്ലാത്തതിനാൽ മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. പുതിയ നിയമം വന്നത് വളരെ സന്തോഷം നൽകുന്നതായി വിവിധ രാജ്യക്കാരായ പ്രവാസികൾ പറയുന്നു.
യു.എ.ഇ വിസയുമായി ബുറൈമി ഖത്തം ഷക്ല, ഹഫീത്ത് ബോർഡർ വഴി പോകുന്നവർ പാസ്പോർട്ടിൽ എക്സിറ്റ് സീൽ ചെയ്യാൻ വാദി ജിസി ചെക് പോസ്റ്റുവരെ 35 കി. മീ യാത്ര ചെയ്തിരുന്നത് ഈ ഒരു നിയമത്തിലൂടെ ഇല്ലാതായിട്ടുണ്ട്.
ആഴ്ചയിലെ ആദ്യവസാന ദിവസങ്ങളിൽ ബുറൈമിയിലേക്കും പുറത്തേക്കും ജോലിക്ക് പോകുന്നവരുടെ നീണ്ട വാഹനനിരതന്നെ ഉണ്ടാകുമായിരുന്നു. ആറു വർഷം മുമ്പു വരെ പാസ്പോർട്ടിനും റെസിഡൻറ് കാർഡിനും പുറമെ, സ്പോൺസറുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമേ ബുറൈമിയിലേക്ക് വരുവാനും ഒമാനിലെ മറ്റു സ്ഥലങ്ങളിലേക്ക് പോകുവാനും സാധിക്കുമായിരുന്നുള്ളൂ. പുതിയ യാത്രാ സ്വാതന്ത്ര്യം വന്നത് വളരെ നല്ല കാര്യമാണെന്നും അധികൃതർക്ക് നന്ദി പറയുെന്നന്നും 30 വർഷമായി ബുറൈമിയിൽ സ്പ്രിങ് വാട്ടർ കമ്പനിയിൽ ജോലി ചെയ്തു വരുന്ന ഹുസൈൻ കൊണ്ടോട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.