മസ്കത്ത്: ഒമാനില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്ന പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്, മുന്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ സി.വി. ബാലചന്ദ്രന് എന്നിവര്‍ക്ക് ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും ഇന്ത്യന്‍ ജനതയുടെ വികാരമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭരണത്തില്‍ ജനം പൊറുതിമുട്ടിയെന്നും എ. തങ്കപ്പന് പറഞ്ഞു.
ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് ജനം തിരിച്ചറിഞ്ഞുവെന്ന് സി.വി. ബാലചന്ദ്രന് ചൂണ്ടിക്കാട്ടി. ബിന്ദു പാലക്കല്‍, അഡ്വ. പ്രസാദ്, നിയാസ് ചെണ്ടയാട്, ബീനാ രാധാകൃഷ്ണന്, അജോ കട്ടപ്പന എന്നിവര്‍ സംസാരിച്ചു. സമീര്‍ ആനക്കയം, റിസ്വിന്‍ ഹനീഫ, അബ്ദുല്‍ കരീം, മറിയാമ്മ തോമസ്, മുംതാസ് സിറാജ്, കിഫില്‍ ഇക്ബാല്‍, ഫാത്തിമ മൊയ്തു, ഹരിലാല്‍ കൊല്ലം, മോനി ഡാനിയേല്‍, റിലിന് മാത്യു, വിജയന് തൃശൂര്‍, സിറാജ് നാറൂണ്‍, ഷാനവാസ്, അജ്മല്‍, ഷിബു പുല്ലാട് തുടങ്ങി നിരവധി പേര് പങ്കെടുത്തു. പുതിയതായി രൂപവത്കരിച്ച ഗാല യൂനിറ്റ് കമ്മിറ്റിയെ യോഗത്തില്‍ പ്രഖ്യാപിച്ചു.
യൂനിറ്റ് ഭാരവാഹികളായ മുഹമ്മദ് അലി, സുദീപ് കുര്യന്, അല്‍ത്താഫ്, പ്രവീണ്‍ കെ.എസ്, ഷിജു റഹ്മാന്, സിജോ എന്നിവരെ എ. തങ്കപ്പന് ഷാള്‍ അണിയിച്ചു. ബിനീഷ് മുരളി സ്വാഗതവും മണികണ്ഠന് കോതോട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.