മസ്കത്ത്: ഒമാനിൽ സ്വദേശികൾക്ക് ഒപ്പം വിദേശികൾക്കും പാർട്ട്ടൈം ജോലിക്ക് അനുമതി നൽകാൻ പദ്ധതി. സാമ്പത്തിക വൈവിധ്യവത്കരണത്തിനായുള്ള തൻഫീദ് പദ്ധതിയുടെ ചുമതലയുള്ള സർക്കാർ സംവിധാനമായ ഇംപ്ലിമെേൻറഷൻ, സപ്പോർട്ട് ആൻറ് ഫോളോ അപ്പ് യൂനിറ്റിെൻറ (െഎ.എസ്.എഫ്.യു) വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്കും തൊഴിലന്വേഷകർക്കും പാർട്ട് ടൈം തൊഴിലിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശ തൊഴിലാളികൾക്ക് ഒരു ബിസിനസ് സംരംഭത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ സ്വതന്ത്ര്യമായി തൊഴിലെടുക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ചില സ്പെഷ്യലൈസ്ഡ് തസ്തികകളിൽ വിദേശ തൊഴിലാളികൾക്ക് താൽക്കാലിക ലൈസൻസ് നൽകാനും പദ്ധതിയുണ്ടെന്ന് െഎ.എസ്.എഫ്.യു റിപ്പോർട്ടിൽ പറയുന്നു.
ഹൃസ്വകാല തൊഴിൽ അനുവദിക്കാനുള്ള തീരുമാനം പുതിയ ബിരുദധാരികളടക്കം രാജ്യത്ത് തൊഴിലന്വേഷിക്കുന്നവർക്കും കൂടുതൽ വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുമെന്ന് ഒമാൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി മേധാവി ഡോ. അഹമ്മദ് അൽ ഹൂതി പറഞ്ഞു. തൊഴിലന്വേഷകരുടെ എണ്ണം വർധിച്ചുവരുകയാണ്. ഇതിൽ പലരും താൽക്കാലിക ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. പുതിയ ബിരുദധാരികൾക്ക് തൊഴിൽ പരിചയവും പരിശീലനവും ലഭിക്കാൻ താൽക്കാലിക തൊഴിലാണ് നല്ലതെന്നും അൽ ഹൂതി പറഞ്ഞു. വിദേശ തൊഴിലാളികൾക്ക് ചില സമയങ്ങളിൽ ജോലിയില്ലാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇൗ സമയത്ത് ജോലി ചെയ്യുന്ന കമ്പനി ഒഴിവാക്കാതെ തന്നെ ഇവർക്ക് പാർട്ട്ടൈം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നത് ഉപകാരപ്രദമാകും. ജോലിക്കാരനും നിലവിലെ കമ്പനിയും പുതിയ കമ്പനിയും തമ്മിലെ കരാർ വഴിയാണ് ഇത് സാധ്യമാവുകയെന്നും അൽ ഹൂതി പറഞ്ഞു.
ഒാൺലൈൻ ജോലി ആഗ്രഹിക്കുന്നവർക്കായി ഒാൺലൈൻ സംവിധാനം പൂർത്തിയായി വരുകയാണ്. തുടക്കത്തിൽ 3500 പേർക്കാണ് ഹൃസ്വകാല തൊഴിലിനുള്ള ലൈസൻസ് നൽകുക. കൂടുതൽ പെർമിറ്റുകൾ ഭാവിയിൽ നൽകും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കമ്പനികൾക്ക് കഴിവുറ്റ തൊഴിലാളികളെ ലഭിക്കുന്നതിനൊപ്പം സാമ്പത്തികമായി മെച്ചമുണ്ടാവുകയും ചെയ്യുമെന്ന് െഎ.എസ്.എഫ്.യു റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.