മസ്കത്ത്: വിശുദ്ധ റമദാനിൽ യമനിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി ഒമാൻ. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ 26,400 ഭക്ഷണ കിറ്റുകൾ യമനിലെ അൽ മഹ്റ ഗവർണറേറ്റിലേക്ക് കയറ്റി അയച്ചു. 95 ട്രക്കുകളും ട്രെയിലറുകളുമായാണ് സഹായങ്ങൾ എത്തിച്ചത്. ഓരോ കിറ്റുകളിലും റമദാനിലുടനീളം കുടുംബങ്ങൾക്ക് കഴിയാവുന്ന അവശ്യവസ്തുക്കളും മറ്റും അടങ്ങിയിട്ടുണ്ട്. ‘ഇഫ്താർ ഫാസ്റ്റിങ്’ പദ്ധതിക്ക് കീഴിലാണ് ഭക്ഷണപ്പൊതികൾ എത്തിച്ചതെന്ന് ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിൽ ബുദ്ധിമുട്ടുകളും പ്രതികൂല സാഹചര്യങ്ങളും നേരിടുന്നവർക്ക് നിർണായക പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് യമനിലേക്ക് ഒമാന്റെ കരുതൽ കരങ്ങൾ നീണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.