മസ്കത്ത്: വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി തുർക്കിയ വിദേശകാര്യമന്ത്രി ഹകൻ ഫിദനുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഗസ്സയിലെ അപകടകരമായ സംഭവങ്ങളെക്കുറിച്ചും ഇസ്രായേലിന്റെ ആക്രമണാത്മക സൈനിക നടപടികളുടെ ഫലമായുണ്ടാകുന്ന വേദനാജനകമായ മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷികാവശ്യങ്ങൾ എത്തിക്കുന്നത് ഉറപ്പാക്കാനും യുദ്ധം തടയുന്നതിനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെക്കുറിച്ചും ഇരുമന്ത്രിമാരും സംസാരിച്ചു.
ദ്വിരാഷ്ട്ര പരിഹാരം, അന്താരാഷ്ട്ര നിയമത്തിന്റെയും നിയമസാധുതയുടെയും നീതി, ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം, കിഴക്കൻ ജറൂസലം തലസ്ഥാനമായി തങ്ങളുടെ സ്വതന്ത്രരാജ്യം സ്ഥാപിക്കാനുള്ള അവകാശം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമാധാന കാര്യങ്ങളെ കുറിച്ച് ഇരുവരും ഈന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.