മസ്കത്ത്: ഒമാനിൽ ജനസംഖ്യ കഴിഞ്ഞ മാസം ആഗസ്റ്റിനെക്കാൾ 0.7 ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം 44,18,519 ആയിരുന്നു ഒമാനിലെ മൊത്തം ജനസംഖ്യ. ഇൗ വർഷം ആഗസ് റ്റിൽ 44,21,663 ആയിരുന്നു ഒമാനിലെ ജനസംഖ്യ. ഇതിൽ സ്വദേശികളുടെ എണ്ണം 27,84,785 മായി. മൊത്തം ജനസംഖ്യയുടെ 63.03 ശതമാനമാണിത്. കഴിഞ്ഞ മാസം സ്വദേശി ജനസംഖ്യ 0.23 ശതമാനം വർധിക്കുകയും വിദേശി ജനസംഖ്യ 0.58 ശതമാനം കുറയുകയും ചെയ്തു.
വിദേശികളുടെ എണ്ണം കഴിഞ്ഞ മാസം ആഗസ്റ്റിനേക്കാൾ 9,596 കുറഞ്ഞിട്ടുണ്ട്. ഒമാനിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് മസ്കത്ത് ഗവർണറേറ്റിലാണ്. ഇവിടെ ജനസംഖ്യ 12,67,390 ആണ്. ഇത് മൊത്തം ജനസംഖ്യയുടെ 43.7 ശതമാനമാണ്. ഇതിൽ 5,53,231 പേർ സ്വദേശികളും 7,14,159 പേർ വിദേശികളുമാണ്. വടക്കൻ ബാത്തിനയാണ് ജനസംഖ്യയിൽ രണ്ടാമത്. ഇവിടെ 7,80,899 ഉം തെക്കൻ ബാത്തിനയിൽ 4,65,405 മാണ് ജനസംഖ്യ. മുസന്തം, അൽ വുസ്ത ഗവർണറേറ്റിലാണ് കുറഞ്ഞ ജനസംഖ്യ. മുസന്തത്ത് 48,837 ഉം അൽ വുസ്തയിൽ 51,089 മാണ് മൊത്തം ജനസംഖ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.