മസ്കത്ത്: ഒമാനിലെ ജനസംഖ്യ 50 ലക്ഷവും കടന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. മുൻ വർഷത്തെക്കാൾ അപേക്ഷിച്ച് 1.2 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 43.3 ശതമാനവും ( 22,36,645) ഒമാനി പൗരൻമാരും ബാക്കിയുള്ള 56.7 ശതമാനം ( 2,928,957) പ്രവാസികളുമാണ് വരുന്നത്.
ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി മസ്കത്ത് ഗവർണറേറ്റ് തുടരുന്നു. മൊത്തം ജനസംഖ്യയുടെ 29.7 ശതമാനവും ഇവിടെയാണ് താമസിക്കുന്നത്. ഇത് ഏകദേശം15,46,667 ആളുകൾ വരും. രണ്ടാം സ്ഥാനത്തു വരുന്നത് ദാഖിലിയ ഗവർണറേറ്റാണ് 10,44,388 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതു മൊത്തം ജനസംഖ്യയുടെ 20.3 ശതമാനവുമാണെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.