മസ്കത്ത്: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസേന വർധിക്കുന്നു. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ ബസ് വഴി ഈ വർഷത്തിന്റെ മൂന്നാംപാദത്തിൽ 3145,545 ആളുകളാണ് യാത്രചെയ്തത്. കഴിഞ്ഞ വർഷമിത് ഇക്കാലയളവിൽ 2.1 ദശലക്ഷം യാത്രക്കാരായിരുന്നു. പ്രതിദിനം 11,500ലധികം യാത്രക്കാർ ബസുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം 652 യാത്രക്കാർ എന്നതോതിൽ ഈ വർഷത്തിന്റെ മൂന്നാംപാദത്തിൽ 1,77,973 പേർ ഫെറി സർവിസുകളും ഉപയോഗിച്ചു. 2022ൽ ഇത് 1,63,700 ആയിരുന്നു.
ബസുകൾവഴി കയറ്റുമതി ചെയ്ത ചരക്കുകളുടെ എണ്ണം 18,000 ടണ്ണാണ്. 45,600 വാഹനങ്ങൾ ഫെറികളിലൂടെയും കയറ്റിയയച്ചു. ബസുകളിൽ യാത്ര ചെയ്യുന്ന ഒമാനികൾ 34.98 ശതമാനവും ഫെറികളിൽ 80.68 ശതമാനവുമാണ്. മുവാസലകത്ത് കമ്പനിയുടെ സ്വദേശിവത്കരണ നിരക്ക് 93 ശതമാനമാണെന്ന് കമ്പനി അറിയിച്ചു. ബസുകളിലെ ആകെ യാത്രക്കാരിൽ 12.73 ശതമാനവും ഫെറികളിൽ 21.34 ശതമാനവും സ്ത്രീകളാണ്.
മുവാസലാത്ത് നടപ്പാക്കിയ ചില പദ്ധതികളും പരിഷ്കാരങ്ങളുമാണ് യാത്രക്കാരെ ആർഷിക്കാൻ സഹായകമായത്. ഒക്ടോബർ ഒന്ന് മുതൽ അബൂദബിയിലേക്കുള്ള ഒരു അന്താരാഷ്ട്ര സർവിസും മുവാസലാത്ത് അടുത്തിടെ പുനരാരംഭിച്ചു. യു.എ.ഇയിലെ ബുറൈമി, അൽ ഐൻ വഴിയാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.