വാ​ദി​ബ​നീ​ഖാ​ലി​ദി​ൽ​നി​ന്നു​ള്ള കാ​ഴ്ച

വാ​ദി​ബ​നീ​ഖാ​ലി​ദി​ന്റ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ ഒ​രു​ങ്ങു​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ദി​ബ​നീ​ഖാ​ലി​ദി​ന്റെ വി​ക​സ​ന​ത്തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. ഈ ​മേ​ഖ​ല​യി​ൽ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​ധി​കൃ​ത​ർ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ഈ ​മാ​സം 18നാ​ണ് ടെ​ൻ​ഡ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക.

ഈ ​മേ​ഖ​ല​യി​ലെ പാ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ക​യും പ്ര​ദേ​ശി​ക വി​ഭ​വ​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​ടെ​യും നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ൽ ഖാ​ബി​ൽ വി​ലാ​യ​ത്തി​ലെ അ​ൽ മു​ദൈ​രി​ബ് മാ​ർ​ക്ക​റ്റി​ന്റെ പു​ന​ർ വി​ക​സ​ന​ത്തി​നും ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

18ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച​തെ​ന്ന് ക​രു​തു​ന്ന ഈ ​പു​രാ​ത​ന മാ​ർ​ക്ക​റ്റ് ഒ​മാ​ന്റെ മ​ഹ​ത്താ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​താ​ണ്. മ​സ്‍ക​ത്ത് സൂ​ർ റു​ട്ടി​ലെ ചു​രം റോ​ഡി​ന് സ​മീ​പ​മാ​ണ് ഈ ​പു​രാ​ത​ന മാ​ർ​ക്ക​റ്റി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ല​കൊ​ള്ളു​ന്ന​ത്.

മ​സ്ക​ത്തി​ൽ​നി​ന്ന് 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് വാ​ദീ​ബ​നീ​ഖാ​ലി​ദ്. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ത​ടാ​ക​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റ് നി​ര​വ​ധി ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളും ഇ​വി​ടെ ഉ​ണ്ട്. നാ​ലാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച​തെ​ന്ന് ക​രു​തു​ന്ന അ​ൽ മാ​ലി​ക് കോ​ട്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ച​രി​ത്ര സ്മാ​ര​ക​മാ​ണ്.

അ​ൽ ഹ​ജ​ർ പ​ർ​വ​ത​ത്തി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന നി​ര​വ​ധി വാ​ദി​ക​ൾ ഈ ​മേ​ഖ​ല​യെ കാ​ർ​ഷി​ക സ​മൃ​ദ്ധ​മാ​ക്കു​ന്നു. ഇ​ത്ത​രം ഉ​റ​വു​ക​ളി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഗ്രാ​മ​വാ​സി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ൽ ഏ​റെ മ​നോ​ഹ​ര​വും പ​ച്ച​പി​ടി​ച്ച​തു​മാ​ണ് ഈ ​മേ​ഖ​ല.

വാ​ദീ ബ​നീ​ഖാ​ലി​ദ​ന്റെ ത​ടാ​ക​ങ്ങ​ൾ​ക്ക് ചു​റ്റു​മാ​യി 12 ഉ​റ​വ​ക​ൾ ഉ​ണ്ട്. ഐ​ൻ അ​ൽ സ​രു​ജ്, അ​ൽ ല​ത​ബ്, ഐ​ൻ ക​ന​റ, ഐ​ൻ മു​ൻ​ത​ജ​ർ, ഐ​ൻ ഗ​ലാ​ല എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. മേ​ഖ​ല​യി​ൽ 56 ഫ​ല​ജു​ക​ൾ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പ​ര​മ്പ​രാ​ഗ​ത കൈ​ത്തോ​ടു​ക​ൾ ഉ​ണ്ട്. ഇ​ത് ഏ​റ്റ​വും മി​ക​ച്ച ജ​ല​സേ​ച​ന പ​ദ്ധ​തി​യാ​ണ്. അ​ൽ ഐ​ലി, അ​ൽ ഫ​ർ​ദ്, അ​ൽ സ​റൂ​ജ്, അ​ൽ ജ​ർ​ബി എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

വ​ദീ​ബ​നീ​ഖാ​ലി​ദി​ലെ ശു​ദ്ധ ജ​ല ത​ടാ​കം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. നി​ര​വ​ധി മ​ത്സ്യ​ങ്ങ​ളു​ള്ള ഈ ​ത​ടാ​ക​ത്തി​ന്റെ നി​ലീ​മ സ​ന്ദ​ർ​ശ​ക​രു​ടെ ക​ൺ കു​ളി​ർ​പ്പി​ക്കു​ന്ന​താ​ണ്. ത​ടാ​കം ന​ല്ല ആ​ഴ​ത്തി​ലു​ള്ള​താ​യ​തി​നാ​ൽ അ​പ​ക​ട​വും പ​തി​യി​രി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ ത​ടാ​കം കൂ​ടി​യാ​ണ്.

എ​ല്ലാ കാ​ല​ത്തും സീ​സ​ണി​ലും നീ​ല കു​ളി​ർ ജ​ലം ല​ഭി​ക്കു​ന്ന ഈ ​ത​ടാ​കം അ​ത്ഭു​തം ത​ന്നെ​യാ​ണ്. ഇ​വി​ടെ ഡൈ​വി​ങ്ങി​നും നീ​ന്തി കു​ളി​ക്കാ​നു​മാ​യി നി​ര​വ​ധി പേ​ർ എ​ത്താ​റു​ണ്ട്.

എ​ന്നാ​ൽ ത​ടാ​ക​ത്തി​ൽ അ​പ​ക​ടം പ​തി ഇ​രി​ക്കു​ന്ന​തി​നാ​ൽ അ​ധി​കൃ​ത​ർ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ടാ​ക​ത്തി​നോ​ട് ചേ​ർ​ന്ന പാ​റ ചെ​രി​വി​ലൂ​ടെ ന​ട​ന്നാ​ൽ മ​ഖ​ൽ ഗു​ഹ​യി​ലെ​ത്താം. ഇ​വി​ടേ​ക്കു​ള്ള ന​ട​ത്തം ഏ​റെ അ​പ​ക​ടം പി​ടി​ച്ച​താ​ണ്. ഗു​ഹ​യി​ലെ പ്ര​വേ​ശ​ന ക​വാ​ടം വ​ല​താ​ണെ​ങ്കി​ലും ഉ​ള്ളി​ൽ എ​ത്തു​ക സാ​ഹ​സം പി​ടി​ച്ച​താ​ണ്.

ഗു​ഹ​യു​മാ​യി ബ​ന്ധ​മു​ള്ള വ​വ്വാ​ൽ അ​ട​ക്ക​മു​ള്ള ജീ​വി​ക​ളെ​യും കാ​ണാ​ൻ ക​ഴി​യും. ഏ​താ​യാ​ലും വ​ൻ വി​ക​സ​ന സാ​ധ്യ​ത​യു​ള്ള​താ​ണ് വാ​ദീ ബ​നീ ഖാ​ലി​ദ്. ഇ​വി​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കു​ണ്ടാ​വു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Tags:    
News Summary - Plans are in the works for the development of Wadi Bani Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.