മസ്കത്ത്: രാജ്യത്തെ ജനസംഖ്യ 50 ലക്ഷം കടന്നു. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ബുധനാഴ്ചവരെയുള്ള കണക്കുപ്രകാരം 50,00,772 ആണ് ജനസംഖ്യ. ഇതിൽ 28,81,313 ഒമാനികളാണുള്ളത് (57.62 ശതമാനം). ബാക്കിയുള്ളവർ 21,19,459 ആണ് (42.38 ശതമാനം). ഈ വർഷം ജനുവരിയിൽ 6,062 കുട്ടികൾ ജനിച്ചപ്പോൾ (പ്രതിദിനം 195.54 ) 814 മരണങ്ങളും (26.22) നടന്നു.
ഭവന-നഗര ആസൂത്രണ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2040 ആകുമ്പോഴേക്കും സുൽത്താനേറ്റിന്റെ ജനസംഖ്യ 80 ലക്ഷം ആകും. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഒമാനിൽ ജോലിചെയ്യുന്ന രാജ്യക്കാരിൽ ബംഗ്ലാദേശ് പൗരന്മാരാണ് ഏറ്റവും കൂടുതലുള്ളത്- 6,69,554. 5,34,244 ആളുകളുമായി ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. 2.64 ലക്ഷം ആളുകളുമായി പാകിസ്താൻ മൂന്നാംസ്ഥാനത്താണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.