ഒ​മാ​നും ആം​സ്റ്റ​ർ​ഡാം തു​റ​മു​ഖ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗം

തുറമുഖ സഹകരണം: ഒമാനും നെതർലാൻഡും യോഗംചേർന്നു

മ​സ്ക​ത്ത്​: ഒ​മാ​നും ആം​സ്റ്റ​ർ​ഡാം തു​റ​മു​ഖ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം സ​ജീ​വ​മാ​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ യോ​ഗം ചേ​ർ​ന്നു. നെ​ത​ർ​ലാ​ൻ​ഡി​ലെ ഒ​മാ​ൻ എം​ബ​സി, ആം​സ്റ്റ​ർ​ഡാം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ, ആം​സ്റ്റ​ർ​​ഡാം തു​റ​മു​ഖ മാ​നേ​ജ്​​മെ​ന്‍റ്​ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്.

ഹ​രി​ത ഹൈ​ഡ്ര​ജ​ൻ, ലോ​ജി​സ്റ്റി​ക്‌​സ്, തു​റ​മു​ഖ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ സം​യു​ക്ത സം​രം​ഭ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ യോ​ഗം പ​രി​ശോ​ധി​ച്ചു. ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് തു​റ​മു​ഖ​വും​ ആം​സ്റ്റ​ർ​ഡാം പോ​ർ​ട്ടും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ച​ർ​ച്ച​ചെ​യ്തു. നെ​ത​ർ​ലാ​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ശൈ​ഖ്​ ഡോ. ​അ​ബ്ദു​ല്ല ബി​ൻ സ​ലിം അ​ൽ​ഹാ​ർ​ത്തി, ആം​സ്റ്റ​ർ​ഡാം ഇ​ന്റ​ർ​നാ​ഷ​ന​ൽ പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ഗെ​ർ​ട്ട്-​ജാ​ൻ ന്യൂ​വെ​ൻ​ഹു​യി​സ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Port Cooperation: Oman and the Netherlands Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.