മസ്കത്ത്: നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് പ്രവർത്തനങ്ങൾ ചെറുക്കുന്നതിന് പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് റോയൽ ഒമാൻ പൊലീസിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ്. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഇക്കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ കസ്റ്റംസ് പുതിയ സേവനം ആരംഭിച്ചു. https://www.customs.gov.om/ar/customs-incident-report എന്ന ലിങ്കിൽ കയറി കള്ളക്കടത്ത് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് കസ്റ്റംസ് അധികൃതർഅറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.