മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ റി​പ്പ​ബ്ലി​ക്​ ദി​ന സ​​ന്ദേ​ശം ന​ൽ​കു​ന്നു




മൂ​വ​ർ​ണ ശോ​ഭ​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

മ​സ്ക​ത്ത്​: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​നം വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം ആ​ഘോ​ഷി​ച്ചു. മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി, ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ, സാ​മൂ​ഹിക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണു​ ന​ട​ന്ന​ത്.

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്​ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ അം​ബാ​സ​ഡ​റും ഭാ​ര്യ ദി​വ്യ നാ​ര​ങ്ങും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​ന്​ ശേ​ഷം അം​ബാ​സ​ഡ​ർ രാ​ഷ്ട്ര​ത്തോ​ടു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദേ​ശം വാ​യി​ച്ചു.

ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ പ​രി​പാ​ടി

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ, ഒ​മാ​നി​ലെ ഇ​ന്ത്യ​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​ങ്ങ​നെ അ​ഞ്ചൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബൗ​ഷ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ഞാ​യ​റാ​ഴ്ച വൈ​കീട്ട് എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​മു​ഖ​ർ​ക്കാ​യി സ്​​നേ​ഹ വി​രു​ന്നും ഒ​രു​ക്കും.

ഇ​ബ്രി: ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ന്റ്‌ ന​വീ​ൻ വി​ജ​യ​കു​മാ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി റി​പ്പ​ബ്ലി​ക് ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​ന്ത്യ​യു​ടെ പൈ​തൃ​ക​ത്തെ​യും പാ​ര​മ്പ​ര്യ​ത്തെ​യും കു​റി​ച്ച് അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്.​സു​രേ​ഷ് ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്​ ദ്രൗ​പ​ദി മു​ർ​മു​വി​ന്റെ സ​ന്ദേ​ശം വാ​യി​ച്ചു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

 ഒ​മാ​ൻ രാ​ജ​കീ​യ ഗാ​നം, ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നം, ആ​ക​ർ​ഷ​ക​മാ​യ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ്, രാ​ജ്യ​സ്നേ​ഹം വ്യ​ക്ത​മാ​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. ഡോ.​വി​ജ​യ് ഷ​ണ്മു​ഖം (എ​സ്.എം.സി വൈ​സ്. പ്ര​സി​ഡ​ന്റ്‌ ), ജ​മാ​ൽ ഹ​സ്സ​ൻ (ക​ൺ​വീ​ന​ർ എ​സ്.​എം.സി), ​ഫെ​സ്‌​ലി​ൻ അ​നീ​ഷ്‌ മോ​ൻ (അ​ക്കാ​ദ​മി​ക് ചെ​യ​ർ പേ​ഴ്സ​ൻ), ശ​ബ്നം(​എ​സ്.​എം.​സി ), ഫി​റോ​സ് ഹു​സൈ​ൻ (മു​ൻ എ​സ്.​എം.​സി അം​ഗം)​ ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ പ​ല്ലം ഹ​ർ​ഷി​ത അ​വ​താ​ര​ക​യാ​യി സ്കൂ​ൾ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പോ​ളി​ൻ സ്വാ​ഗ​ത​വും ഫി​യാ​ലി​ൻ ഫെ​സ്‌​ലി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. നി​സ്​​വ: ഇ​ന്ത്യ​ൻ സ്കൂ​ള്‍ നി​സ്​​വ​യി​ൽ റി​പ്പ​ബ്ലി​ക് ദി​നം വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു. എ​സ്.​എം.​സി ട്ര​ഷ​റ​ർ ജി​ൻ​സ് പി ​ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദേ​ശം വാ​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മ​നി​ക് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് പ്ര​സി​ഡ​ന്റ് ഡോ. ​സു​നൈ​ദ് അ​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ഇ​ക്ബാ​ൽ മു​ഹ​മ്മ​ദ്‌, അ​ക്കാ​ദ​മി​ക് ക​ൺ​വീ​ന​ർ ഡോ. ​മു​സ്ത​ഫ മാ​ലി​ക്, ഐ.​ടി. ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഹ​ഖ് ത​വ​നൂ​ർ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഉ​ണ്ണി കൃ​ഷ്ണ​ൻ, ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി ക​ൺ​വീ​ന​ർ ഷി​ജി ബി​ബി​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളെ അ​നു​സ്മ​രി​ച്ച്​ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ, സ്കി​റ്റ്, ടാ​ബ്ലോ, മൂ​ഖാ​ഭി​ന​യം, പ്ര​സം​ഗ​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ന്നു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു, അ​സി​സ്റ്റ​ന്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ൻ, ഇ​ക്ബാ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹെ​ഡ്​ ഗേ​ൾ ത​നു​ഷ്ക ഗോ​യ​ൽ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്റ് ഹെ​ഡ് ബോ​യ് ആ​യൂ​ഷ്‌ അ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

നി​സ്​​വ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം

 മ​സ്ക​ത്ത്​: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ​സ്കൂ​ൾ ബാ​ൻ​ഡ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച​തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഒ​മ്പ​തു​ സി​യി​ലെ അ​വി പാ​ണ്ഡ്യ ‘വ​ന്ദേ​മാ​ത​രം’, ‘വൈ​ഷ്ണ​വ ജ​ന​ത’ എ​ന്നി​വ കീ​ബോ​ർ​ഡി​ൽ വാ​യി​ച്ചു. എ​ട്ടാം ക്ലാ​സി​​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ‘ദി ​ഗ്ലോ​റി​യ​സ് റി​മി​നി​സെ​ൻ​സ്’ പ​രി​പാ​ടി​യും, സ്‌​കൂ​ൾ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ഗാ​ന​വും ച​ട​ങ്ങി​നു​ മാ​റ്റു​കൂ​ട്ടി. പ്രി​ൻ​സി​പ്പ​ൽ പാ​പ്രി ഘോ​ഷ് പ​രി​പാ​ടി​ക​ൾ​ക്കു​ നേ​തൃ​ത്വം ന​ൽ​കി. സ​ലാ​ല: ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല ഇ​ന്ത്യ​യു​ടെ 75ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി മാ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ വൈ​വി​ധ്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് മൂ​ല്യ​ങ്ങ​ളെ​യും ത​ത്ത്വങ്ങ​ളെ​യും മു​റു​കെ​പ്പി​ടി​ക്ക​ണ​മെ​ന്നു​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് യാ​സ​ർ മു​ഹ​മ്മ​ദ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പ​ക് പ​ഠാ​ങ്ക​ർ, കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ ​കെ.​സ​നാ​ത​ന​ൻ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ർ ഝ, എസ്.എം.സി ട്രഷറർ ഡോ.ഷാജി പി ശ്രീധർ മ​റ്റു ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ദേ​ശ​ഭ​ക്തി പ​രി​പാ​ടി​ക​ളും ന​ട​ന്നു. വി​ദ്യാ​ർ​ഥി മാ​ള​വി​ക എം.​നാ​യ​ർ സ്വാ​ഗ​ത​വും അ​ൽ​വി​ന ഷി​ർ​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്തി​ലും പ്ല​സ്ടു​വി​നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

Tags:    
News Summary - Proclamation of Republic Day in tricolor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.