മസ്കത്ത്: അമിറാത്ത് വിലായത്തിൽ കുത്തിയൊലിക്കുന്ന മഴവെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കാൻ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി.അല്‍ മഹ്ജ് പ്രദേശത്താണ് മഴവെള്ളം ഒഴുക്കിവിടാനായി ഡ്രെയ്നേജ് നിര്‍മിച്ചിരിക്കുന്നത്. 2000 മീറ്റർ നീളത്തിലും അഞ്ചുമീറ്റര്‍ മുതല്‍ ഒമ്പതു മീറ്റര്‍ വരെ വീതിയിലുമാണ് ഓവുചാലുകൾ ഒരുക്കിയിരിക്കുന്നത്.
വെള്ളപ്പൊക്കത്തിന്റെ ഭാഗമായുള്ള അപകടങ്ങൾ തടയുന്നതിനും മണ്ണൊലിപ്പിൽനിന്ന് പ്രദേശത്തെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഇവയുടെ നിർമാണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്.
ഉയർന്ന ഭാഗങ്ങളിൽനിന്ന് കൂത്തിയൊലിച്ച് വരുന്ന മഴവെള്ളം വീടുകള്‍ക്കരികിലെത്തുന്നത് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ ഡ്രെയ്നേജ് നിര്‍മിക്കാൻ നഗരസഭ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.