മസ്കത്ത്: കാർബൺ ബഹിർഗമനം കുറക്കാനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായി റോയൽ കോർട്ട് അഫയേഴ്സ് (ആർ.സി.എ) ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) ഉപയോഗിക്കാൻ തുടങ്ങി. ഗതാഗത മേഖലയിൽ ശുദ്ധമായ ഊർജം ഉപയോഗപ്പെടുത്താനുള്ള ഒമാന്റെ സമീപനത്തിന്റെ ചട്ടക്കൂടിന്റെ ഭാഗമായാണിത്.
വിവിധ ജോലി ആവശ്യങ്ങൾക്കായി ഇ.വികൾ ഉപയോഗിക്കുന്നതിനുള്ള പരിവർത്തന പ്രക്രിയയുടെ തുടക്കമായാണ് ഈ സംരംഭത്തെ കണക്കാക്കപ്പെടുന്നത്. ഒരു നിശ്ചിത കാലയളവിനുള്ളിൽ നിലവിലുള്ള കാറുകൾ ക്രമേണ ഇ.വികളിലേക്ക് മാറ്റിസ്ഥാപിക്കും.
സുൽത്താന്റെ രാജകീയ നിർദേശങ്ങളുടെ ഭാഗമാണ് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്കുള്ള ചുവട് മാറ്റമെന്ന് ആർ.സി.എ സെക്രട്ടറി ജനറൽ നാസർ ബിൻ ഹമൂദ് അൽ കിന്ദി പറഞ്ഞു. ശുദ്ധമായ ഊർജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പറ്റി സുൽത്താൻ എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മേഖലയിലെ ആഗോള സംഭവവികാസങ്ങൾക്ക് അനുസൃതമായാണ് ഈ നടപടി വരുന്നതെന്നും ഇത് കാർബൺ പുറന്തള്ളലും ഇന്ധന ജ്വലനവും കുറക്കുന്നതിന് നിസ്സംശയമായും സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.