ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​യ​ന ദി​നാ​ച​ര​ണ​വും ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും

കേ​ര​ള​ വി​ഭാ​ഗം വാ​യ​നദി​നം ആ​ച​രി​ച്ചു

മ​സ്‌​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന ​ദി​നാ​ച​ര​ണ​വും ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ വി​ഭാ​ഗം ഓ​ഫി​സി​ൽ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും വാ​യ​നദി​ന സ​ന്ദേ​ശ​വും ന​ൽ​കി. കേ​ര​ള​ വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ൾ ച​ങ്ങ​മ്പു​ഴ​ക്ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ക​ഥാ​വ​ത​ര​ണ​വും പു​സ്ത​കാ​സ്വാ​ദ​ന​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. വി.​കെ.​എ​ന്നി​ന്റെ സാ​ഹി​ത്യ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ‘ഒ​രേ​യൊ​രു വി.​കെ.​എ​ൻ’​എ​ന്ന ച​ർ​ച്ച​യി​ൽ ഹാ​റൂ​ൻ റ​ഷീ​ദ്, ഷി​ബു ആ​റ​ങ്ങാ​ലി, ചാ​ന്ദ്നി മ​നോ​ജ്, ജു​മി സി​യാ​ദ്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രാ​ജീ​വ് മ​ഹാ​ദേ​വ​ൻ മോ​ഡ​റേ​റ്റ​റാ​യി. സാ​ഹി​ത്യ​വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ജ​ഗ​ദീ​ഷ് സ്വാ​ഗ​ത​വും കോ ​ക​ൺ​വീ​ന​ർ കെ.​വി. വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Reading Day was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.