മസ്കത്ത്: റോഡ് വീതികൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ റുസൈൽ-ബിദ്ബിദ് റോഡിലെ ‘ഘാല ടണൽ’ തൽക്കാലികമായി അടച്ചു. ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് പാത താൽക്കാലികമായി അടച്ചിട്ടിരിക്കുന്നത്.
അൽ അൻസാബിൽനിന്ന് നിസ്വയിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കൾ മസ്കത്ത് എക്സ്പ്രസ് വേ ഇന്റർസെക്ഷനിലെ ഇതര റോഡുകൾ ഉപയോഗിക്കേണ്ടതാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റോഡ് അടഞ്ഞുകിടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.