മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് റാസൽ ഹദ്ദ് ബീച്ച് ശുചീകരിച്ചു. തീരത്തേക്ക് ഒഴുകിയെത്തിയ ചെറുമീനുകൾ ചത്തതിനെ തുടർന്നാണ് ബീച്ച് ശുചീകരണം നടത്തിയതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. മത്സ്യങ്ങൾ ചത്തതിൽ അസാധാരണ സംഭവങ്ങളൊന്നുമില്ലെന്ന് വിദഗ്ധർ അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിലെ ബന്ദർ അൽ ഖൈറനിലും ചത്ത മത്സ്യങ്ങളെ കണ്ടതായി റിപ്പോർട്ടുണ്ട്.
മത്സ്യം ചത്തുപൊന്തിയ പ്രദേശങ്ങളിൽനിന്ന് മന്ത്രാലയം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലം വന്നാലാണ് കൃത്യമായ കാരണം അറിയാൻ കഴിയുകയുള്ളൂ. അതേസമയം, ‘റെഡ് ടൈഡ്’ പ്രതിഭാസമാണ് ഇങ്ങനെ മീനുകൾ ചത്തുപൊന്തുന്നതിന് കാരണമാകാറുള്ളതെന്ന് വിദഗ്ധർ പറയുന്നു. കടൽപായൽ വർധനമൂലമാണ് ഇതുണ്ടാകുന്നത്. ഇത് കടലിന്റെ ഉപരിതലത്തിൽ ഒരു പാളിയായി രൂപംകൊണ്ട് സൂര്യപ്രകാശം അടിത്തട്ടിലേക്ക് കടക്കുന്നത് തടയുകയും വായുവിന്റെ അഭാവത്തിന് കാരണമാവുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.