സ്കൂൾ തുറക്കൽ: മാർഗ നിർദേശങ്ങൾ അറിയാം ഹോട്ട്​ലൈൻ സജ്ജീകരിച്ചു

മസ്കത്ത്: ഒമാനിൽ സർക്കാർ സ്കൂളുകൾ തുറക്കുകയും ഇന്ത്യൻ സ്കൂൾ അടക്കമുള്ളവ തുറക്കാൻ തയാറെടുക്കുകയും ചെയ്യുന്നതിനിടെ രോഗവ്യാപനം തടയുന്നതിനായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. രോഗവ്യാപനം തടയുന്നതി‍െൻറ ഭാഗമായി സ്കൂൾ അധികൃതർ, ആരോഗ്യപ്രവർത്തകർ, ഒാരോ ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ സൂപ്പർ വൈസർമാർ എന്നിവരെ ഏകോപിപ്പിച്ച്​ പുതിയ ഹോട്ട്​ലൈൻ സജ്ജീകരിച്ചിട്ടുണ്ട്​​. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുക, കുട്ടികളെയും ജീവനക്കാരെയും സംരക്ഷിക്കാനാവശ്യമായ നടപടികൾ എടുക്കുക എന്നിവയാണ് ഹോട്ട്​ലൈനി‍െൻറ ലക്ഷ്യം. സ്കൂളുകളിൽ ഹോട്ട് ലൈനുകളും െഎസൊലേഷൻ മുറികളും ഒരുക്കണമെന്ന് മാർഗ നിർദേശത്തിലുണ്ട്. സ്​കൂളുകളിലെ ക്ലിനിക്കി‍െൻറ ഭാഗമായുള്ള ഐസൊലേഷൻ മുറികളിലേക്ക്​ രോഗലക്ഷണമുള്ള കുട്ടികളെയും ജീവനക്കാരെയും മാറ്റണമെന്നത്​ പ്രധാന നിർദേശമാണ്​. സ്​കൂളുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നടപടിയെടുക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിയമിക്കുന്ന പ്രത്യേക കമ്മിറ്റി എല്ലാ ഗവർണറേറ്റുകളിലും പ്രവർത്തിക്കും. സ്കൂളിൽ നടക്കുന്ന വാർഷിക മുൻകരുതൽ പദ്ധതികൾ ചർച്ച ചെയ്യുക, വൈറസ് പടരുന്നത് തടയുന്നതിനുവേണ്ട നടപടിക്രമങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂളുകളിൽ സന്ദർശനം നടത്തുക എന്നിവയും കമ്മിറ്റിയുടെ ചുമതലയാണ്. രോഗവ്യാപനത്തിനെതിരെ മുൻ കരുതലെടുക്കാനും ബോധവത്​കരണം നടത്താനും കമ്മിറ്റി ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറലുമായി സഹകരിക്കണം. ബോധവത്​കരണത്തിന്​ പോസ്​റ്ററുകളും ചിത്രങ്ങളും പുറത്തിറക്കുകയും വേണം.

സ്കൂൾ ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണം. ബസുകളിൽ സാമൂഹിക അകലം പാലിക്കുക, കൈകഴുകാൻ വെള്ളവും സോപ്പും നൽകുക, ബസിൽ കയറുന്നതിന് മു​േമ്പ കുട്ടികൾക്ക്​ മാസ്ക് അണിയിക്കുക, സ്​റ്റേഷനറി അടക്കം സാധനങ്ങൾ മറ്റ് കുട്ടികളുമായി കൈമാറുന്നത് തടയുക, ഭക്ഷണവും വെള്ളവും വീട്ടിൽനിന്നുതന്നെ കൊണ്ടുവരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നിവ സ്കൂൾ ജീവനക്കാർ ചെയ്യണം. ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പാക്കാൻ സ്കൂളുകളിൽ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിക്കണം. ഇവ നടപ്പാക്കാൻ കർമ പദ്ധതികൾ ആസൂത്രണം ചെയ്യണം. കുട്ടികൾക്ക് സ്കൂളിൽ മതിയായ സ്ഥല സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തുന്നതും സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതും എക്സിക്യൂട്ടിവ് കമ്മിറ്റി ആയിരിക്കും. സ്കൂളിലെ അണുമുക്​തമാക്കലിന് കമ്പനികളെ ഏർപ്പാടാക്കുക, കുട്ടികൾക്ക് ആവശ്യമായ ശുചീകരണ ഉൽപന്നങ്ങൾ എത്തിക്കുക, തെർമോമീറ്ററുകൾ എത്തിക്കുക, രോഗ ലക്ഷണമുള്ള േകസുകൾ കൈകാര്യം ചെയ്യുക എന്നതും എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ചുമതലയാണ്.

കുട്ടികൾ സ്കൂളിൽ പ്രവേശിക്കുന്നതും പുറത്തുപോവുന്നതും ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാവണം. കുട്ടികൾക്ക് വെള്ളം കുടിക്കാൻ ഒറ്റ പ്രാവശ്യം ഉപയോഗിക്കുന്ന കപ്പുകൾ മാത്രം ഉപയോഗിക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ രണ്ടാഴ്ച കുടുംബത്തോടൊപ്പം െഎസൊലേഷനിൽ വീട്ടിൽ കഴിയണം. ഇൗ വിഷയത്തിൽ സ്കൂൾ മാനേജ്മെൻറിലും ബന്ധപ്പെട്ടവരിലും ഏകോപനം വേണം. നടപടികൾ പാലിക്കാത്തവർക്കെതിരെ ശിക്ഷാ നടപടികളുണ്ടാവും. സ്കൂളുകളിൽ നഴ്സ് നിർബന്ധമായും ഉണ്ടായിരിക്കണം. രോഗം ഉറപ്പിച്ചവരെ രക്ഷിതാക്കളുടെ സഹായത്തോടെ എത്രയും പെെട്ടന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കണം. അധ്യാപകർക്കും മറ്റു ജീവനക്കാർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്കൂളുകളിൽ പ്രവേശിക്കരുത്. കുട്ടികൾ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്​ അധ്യാപകരുടെ ബാധ്യതയാണെന്നും മാർഗനിർദേശത്തിലുണ്ട്.

Tags:    
News Summary - School Opening: Know the guidelines Hotline set up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.