മസ്കത്ത്: ബാത്തിന മേഖലയിലെ വിവിധ വിലായത്തുകളിലായി 22,000ത്തിൽ അധികം ആളുകൾക്കാണ് ശഹീൻ ചുഴലിക്കാറ്റിെൻറ ആഘാതം നേരിട്ടതെന്ന് എമർജൻസി മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു. ഒക്ടോബർ 19 വരെയുള്ള കണക്കാണിത്. മുസന്നയിൽ 4,175, സുവൈഖിൽ 11,801, ഖാബൂറയിൽ 5,791, സഹം 1040 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലായി കേസുകൾ റിപ്പോർട്ട് ചെയ്തത്. വിവിധ മേഖലകളിൽ ഫീൽഡ് ടീമിെൻറ നേതൃത്വത്തിൽ കണക്കെടുപ്പ് നടക്കുകയാണെന്ന് എമർജൻസി മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു. ചുഴലിക്കാറ്റ് ഏറെ ബാധിച്ചത് ബാത്തിന ഗവർണറേറ്റുകളെ ആയിരുന്നു. വെള്ളം കയറി നിരവധി വീടുകളാണ് മേഖലയിൽ വാസയോഗ്യമല്ലാതായത്. മലയാളികളുടെയടക്കം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും തകർന്നു. കന്നുകാലികൾ ചത്തതായും റിപ്പോർട്ടുണ്ടായിരുന്നു. ഏക്കർ കണക്കിന് കൃഷിയും നശിച്ചു. ചുഴലിക്കാറ്റിൽ പൂർണമായി തകർന്ന 328 വീടുകൾ ഉടൻ നിർമിക്കാൻ ഭവന നഗരാസൂത്രണ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ധനമന്ത്രിയും മന്ത്രിതല സമിതിയുടെ ചെയർമാനുമായ സുൽത്താൻ ബിൻ സലീം അൽഹബ്സി അറിയിച്ചിരുന്നു. മലയാളികളടക്കമുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മേഖലകളിൽ റിലീഫ് പ്രവർത്തനങ്ങൾ സജീവമായിരുന്നു.
അണക്കെട്ടുകളുടെ നവീകരണത്തിന് 2.5 ദശലക്ഷം റിയാൽ
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ശഹീൻ ചുഴലിക്കാറ്റിെൻറ നാശനഷ്ടം നേരിട്ട രണ്ട് അണക്കെട്ടുകളുടെയും 25 ഫലജുകളുടെയും നവീകരണത്തിന് 2.5 ദശലക്ഷം റിയാൽ കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അനുവദിച്ചു. മറ്റു വിലായത്തുകളിലെ അണക്കെട്ടുകളുടെയും ഫലജുകളുടെയും അറ്റകുറ്റപ്പണിക്കായി ടെൻഡർ നൽകും. മേഖലയിലെ കർഷകർ, മത്സ്യെത്താഴിലാളികൾ, കാലികളെ വളർത്തുന്നവർ എന്നിവർക്കുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക റിപ്പോർട്ടുകൾ മന്ത്രാലയത്തിന് സമർപ്പിച്ചതായി അൽ ബാത്തിന ഗവർണറേറ്റിലെ കൃഷി, ഫിഷറീസ് ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹദ്ദാബി പറഞ്ഞു. ചുഴലിക്കാറ്റിെൻറ ആഘാതം വിലയിരുത്താൻ രൂപവത്കരിച്ച മന്ത്രിതല സമിതിയുമായി റിപ്പോർട്ട് ചർച്ചെചയ്യും. സുവൈക്കിൽ 18, ഖാബൂറയിൽ എട്ടും ഫീൽഡ് ടീമുകൾ കണക്കെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.