സലാല: ദോഫാർ ഗവർണറേറ്റിലെ സലാല തീരത്ത് കത്തിനശിച്ച ചരക്കുകപ്പലിൽനിന്ന് രക്ഷപ്പെട്ട പത്തു ഗുജറാത്ത് സ്വദേശികളെ അഹ്മദാബാദിലേക്കു കയറ്റി യയച്ചതായി കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു. ഇനി ക്യാപ്റ്റൻ മാത്രം ബാക്കിയുണ്ട്.
അമിത ഭാരവുമായെത്തിയെന്ന കുറ്റം ചുമത്തി ആർ.ഒ.പി ഇദ്ദേഹത്തിന്റെ പാസ്പോർട്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. ആർ.ഒ.പി ഓപറേഷൻ ഹെഡ്നോട് അപേക്ഷ നൽകിയിട്ടുണ്ട്. തുടർനടപടിയുണ്ടാകുന്നതിനനുസരിച്ച് ഇദ്ദേഹത്തെയും കയറ്റി അയക്കുമെന്ന് ഡോ. കെ.സനാതനൻ അറിയിച്ചു. ദുബൈയിൽനിന്ന് സോമാലിയയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഇന്ത്യൻ കപ്പൽ ‘വിരാട് 3-2120’ ആണ് ഹാസിക്കിനു സമീപം ദിവസങ്ങൾക്കുമുമ്പ് ഉൾക്കടലിൽ കത്തിനശിച്ചത്.
ക്യാപ്റ്റൻ ഗത്താർ സിദ്ദീഖ് ഉൾപ്പടെ പതിനൊന്നു പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. ചരക്കുകപ്പലിലുണ്ടായിരുന്ന 80 വാഹനങ്ങളും കെട്ടിട സാമഗ്രികളും കത്തിനശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.