മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ വാണിജ്യസ്ഥാപനങ്ങളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പരിശോധന നടത്തി. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 55 നിയമ ലംഘനങ്ങൾ കണ്ടെത്തി.
നിരോധിതിപുകയില ഉൽപനങ്ങൾ, ഇലക്ട്രോണിക് സിഗരറ്റുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. അധികൃതർ നിർദ്ദേശിച്ച നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുകയില ഉൽപനങ്ങൾ വിൽക്കുന്ന കടകൾ, ഗ്രോസറി, ഇസ്തിരി കട തുടങ്ങിയവയിലായിരുന്നു പരിശോധന. ഗവർണറേറ്റിലെ എല്ലാ വിലായത്തുകളും ഉൾപ്പെട്ട കാമ്പയിനിൽ ജുഡീഷ്യൽ പൊലീസ് ഓഫിസർമാരുടെ ആറ് പരിശോധനാ സംഘങ്ങളാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.