കഴിഞ്ഞ വർഷം പൊതു ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

മസ്കത്ത്: 2021ൽ പൊതു ആരോഗ്യമേഖലയിൽ മാനവവിഭവ ശേഷിയിൽ കുറവുണ്ടായതായി റിപ്പോർട്ട്. ഫിസിഷ്യന്മാരുടെ എണ്ണത്തിൽ 33.2 ശതമാനവും ഡെന്റിസ്റ്റുകളുടെ എണ്ണത്തിൽ 75 ശതമാനവും കുറവുണ്ടായതായാണ് ദേശീയസ്ഥിതി വിവരകേന്ദ്രത്തിന്‍റെ റിപ്പോർട്ടിലുള്ളത്. 2019ൽ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ 9,602 ഫിസിഷ്യന്മാർ ഉണ്ടായിരുന്നു. 2021ൽ അത് 6,409 ആയി കുറഞ്ഞെന്നാണ് കണക്ക്.

ഡെന്റിസ്റ്റുകളുടെ എണ്ണത്തിലാണ് ഏറ്റവും കുറവ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2019ൽ 1,494 ഡെന്റിസ്റ്റുകൾ ഉണ്ടായിരുന്നത് 2021ൽ 359ആയി കുറഞ്ഞു. 75.9 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നഴ്സുകളുടെ എണ്ണത്തിൽ 21.6 ശതമാനം കുറവുണ്ടായി. 2021ൽ 15,924 നഴ്സുമാർ രാജ്യത്ത് ഉള്ളതായിട്ടാണ് കണക്ക്. 2019 ലേതിനേക്കാൾ 4,399 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, എസ്.ക്യു.യു.എച്ച്, ദിവാൻ ഓഫ് റോയൽ കോർട്ട്, പി.ഡി.ഒ എന്നിവയുടെ കീഴിൽ ജോലി ചെയ്യുന്ന മെഡിക്കൽ ജീവനക്കാരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ദേശീയസ്ഥിതി വിവരകേന്ദ്രം റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 2019നെ അപേക്ഷിച്ച് ഫാർമസിസ്റ്റുകളുടെ എണ്ണത്തിലും 2021ൽ 66.6 ശതമാനം കുറവുണ്ടായി.

അതേസമയം, സ്വകാര്യ മേഖലയിൽ ജീവനക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്. 2019ൽ 13,450 ജീവനക്കാരുണ്ടായിരുന്നത് 2021ൽ 14,377 ആയി. 2019ൽ ഫിസിഷ്യന്മാരുടെ എണ്ണം 2,557 ആയിരുന്നു. 2021ൽ 60 പുതിയ ഫിസിഷ്യന്മാർ കൂടി എത്തി. എന്നാൽ, സ്വകാര്യ മേഖലയിൽ നഴ്സുമാരുടെ എണ്ണം കുറഞ്ഞതായിട്ടാണ് റിപ്പോർട്ടിലുള്ളത്. 2019ൽ 4,078 ആയിരുന്നത് 2021ൽ 3,968 ആയി കുറഞ്ഞു. 

Tags:    
News Summary - It is reported that there is a shortage of doctors in the public health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.