മസ്കത്ത്: അനധികൃതമായി ചെമ്മീൻ കടത്തിയ വാഹനം പിടികൂടി. സീസണല്ലാത്ത സമയത്ത് ചെമ്മീൻ പിടിച്ചതിന് അൽ വുസ്ത ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീമാണ് നടപടിയെടുത്തത്. 73 കിലോഗ്രാം ചെമ്മീൻ കണ്ടുകെട്ടുകയും ചെയ്തു. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിന് ഡിസംബർ ഒന്നു മുതൽ അടുത്തവർഷം ആഗസ്റ്റ് 31 വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചെമ്മീനുകളുടെ പ്രജനന കാലയളവും വളർച്ചയും പരിഗണിച്ചാണ് ഈ മാസങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളാണ് വിവിധ ഗവർണറേറ്റുകളിൽ ഫിഷറീസ് കൺട്രോൾ ടീം അടുത്തിടെ എടുത്തുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.