മസ്കത്ത്: രാജ്യത്ത് ഇതുവരെ ആർക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുൽത്താനേറ്റിൽ സിക വൈറസ് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ചില സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ സ്വദേശികളും വിദേശികളും തയാറാകണം. ഡെങ്കിപ്പനി, ചികുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗത്തിനും കാരണമാകുന്നത്. അതേസമയം, രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മസ്കത്ത് ഗവർണറേറ്റിൽ ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് കാമ്പയിൻ ഊർജിതമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.