മസ്കത്ത്: കോവിഡ് യുവാക്കളിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പഠനം. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ഡോ. ഉമർ അൽ ഉമരി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 'കൊറോണ വൈറസ് ഘട്ടത്തിൽ യുവാക്കൾക്കിടയിലെ വിഷാദം, ഉത്കണ്ഠ, സമ്മർദം, ഏകാന്തത, ജീവിത സംതൃപ്തി: ഒരു ബഹുരാഷ്ട്രതല പഠനം'എന്ന തലക്കെട്ടിൽ നടന്ന പഠനമാണ് ആശങ്കയുണർത്തുന്ന കണ്ടെത്തൽ നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ്-19 ഗവേഷണ പഠനത്തിെൻറ ഭാഗമായാണ് സർവേ നടന്നത്. ഡോ. അൽ ഉമരി വിഷാദരോഗത്തിെൻറ വ്യാപനം പരിശോധിക്കാൻ ആറ് രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന പശ്ചാത്തലത്തിലെ യുവാക്കളെയാണ് തെൻറ ഗവേഷണ പ്രോജക്ടിനായി ഉപയോഗിച്ചത്. ഒാൺലൈൻ വഴി വിവരങ്ങൾ ശേഖരിച്ച് നടത്തിയ സർവേയിൽ 1057 പേർ പെങ്കടുത്തു.
പഠനത്തിൽ പങ്കാളികളായ 57 ശതമാനം പേർക്ക് വിഷാദവും 40 ശതമാനം പേർക്ക് ഉത്കണ്ഠയും 38 ശതമാനം പേർക്ക് സമ്മർദവും കാണപ്പെട്ടു. ഇക്കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ വ്യത്യസമില്ലെന്നും യുവാക്കളിൽ പൊതുവായ സാഹചര്യമെന്ന് ഇതിനെ വിലയിരുത്താമെന്നും പഠനം വെളിപ്പെടുത്തുന്നു. സ്ത്രീകൾ, കുടുംബത്തിൽ ആർക്കെങ്കിലും മാനസിക പ്രയാസമുള്ളവർ, 14 ദിവസത്തെ ക്വാറൻറീൻ ഇരിക്കേണ്ടി വന്നവർ, ഇൻറർനെറ്റ് ഉപയോഗിക്കുന്നവർ എന്നിവരിലാണ് മാനസികപ്രയാസങ്ങൾ കൂടുതലായി കണ്ടെത്തിയത്. മഹാമാരിയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ രോഗത്തിലേക്ക് നയിക്കുന്നതായാണ് ഡോ. അൽ ഉമരി പഠനത്തിൽ വിലയിരുത്തുന്നത്. നിയന്ത്രണങ്ങൾ, ലോക്ഡൗൺ എന്നിവയെല്ലാം ഗുണകരമല്ലാത്ത രൂപത്തിൽ യുവാക്കളെ സ്വാധീനിച്ചിട്ടുണ്ട്. വിവിധ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ മാനസികരോഗത്തിന് പ്രഥമികമായി നൽകുന്ന ചികിത്സകൾ ലഭ്യമാക്കണമെന്നും യുവാക്കളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്താൻ ആവശ്യമായ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും പ്രതിസന്ധിക്ക് പ്രതിവിധിയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.