സു​ഹാ​റി​ൽ ന​ട​ക്കു​ന്ന ബി​രി​യാ​ണി ഫെ​സ്റ്റ് സംബന്ധിച്ച് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു


രുചിവൈവിധ്യങ്ങളുമായി സുഹാറിൽ ബിരിയാണി ഫെസ്റ്റ് ഒന്നിന്​

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന വി​നി​മി​യ സ്ഥാ​പ​ന​മാ​യ വാ​സ​ല്‍ എ​ക്‌​സ്‌​ചേ​ഞ്ച് സു​ഹാ​ർ എ​ള്ളു​ണ്ട ടീ​മു​മാ​യി സ​ഹ​ക​രി​ച്ച് സു​ഹാ​ര്‍ ലു​ലു ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ബി​രി​യാ​ണി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ര്‍ച്ച് ഒ​ന്നി​ന്​ വൈ​കീ​ട്ട് ലു​ലു​വി​ലെ ര​ണ്ടാം നി​ല​യി​ലെ ഹാ​ളി​ലാ​യി​രി​ക്കും പ​രി​പാ​ടി

റ​മ​ദാ​ന്‍ മാ​സ​ത്തി​നു മു​ന്നോ​ടി​യാ​യി സു​ഹാ​റി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പാ​ച​ക പ്രി​യ​ര്‍ക്കും പു​തി​യ രു​ചി​ക്കൂ​ട്ടു​ക​ള്‍ തേ​ടു​ന്ന​വ​ര്‍ക്കും ബി​രി​യാ​ണി​ക​ളു​ടെ രു​ചി വൈ​വി​ധ്യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ബി​രി​യാ​ണി ഫെ​സ്റ്റ്. അ​പേ​ക്ഷ​ക​രി​ല്‍ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന 15 മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക. ബു​റൈ​മി​യി​ലെ ഫു​ഡ് ​​​േവ്ലാ​ഗ​ര്‍ ആ​യ ഷാ​മി​ല മു​ഖ്യാ​തി​ഥി​യാ​കും. മാ​ജി​ക്ക് മാ​സ്റ്റ​ര്‍ ന​യി​ക്കു​ന്ന മാ​ജി​ക്ക് ഷോ, ​സു​ഹാ​റി​ലെ ഗാ​യ​ക​ര്‍ ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യും അ​ര​ങ്ങേ​റും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍ക്ക് കാ​ഷ് പ്രൈ​സും പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ള്‍ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍കും.

വാ​സ​ല്‍ എ​ക്‌​സ്‌​ചേ​ഞ്ച് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ജി സി ​തോ​മ​സ്, ഫോ​റ​ക്‌​സ് ഡീ​ല​ര്‍ ജാ​സി​ല്‍ കോ​വ​ക്ക​ല്‍, കം​പ്ല​യി​ന്‍സ് ഓ​ഫി​സ​ര്‍ വി​മ​ല്‍ എ ​ജി, ബി​സി​ന​സ് ഡ​വ​ല​പ്‌​മെ​ന്റ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് നി​യാ​സ്, സി ​ബി ഡി ​ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ലി​ജോ വ​ര്‍ഗീ​സ്, മാ​ര്‍ക്ക​റ്റി​ങ്​ മാ​നേ​ജ​ര്‍ ഫ​വാ​സ്, കോഓഡി​നേ​റ്റ​ര്‍മാ​രാ​യ ഗീ​തു രാ​ജേ​ഷ്, ഗീ​ത ക​ണ്ണ​ന്‍, അ​പ​ര്‍ണ വ​രു​ണ്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്തസ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - suhar biriyani fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.