സുഹാർ: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ ദിനാചരണത്തിന്റെ ഭാഗമായി സുഹാറിൽ നടന്ന വിവിധ പരിപാടികൾ നാടിന്റെ ആഘോഷമായി മാറി. വെടിക്കെട്ടും ലേസർ ഷോയും റാലിയും കൊണ്ടു സുഹാർ പട്ടണം അക്ഷരാർഥത്തിൽ ആവേശ കടലായി. സുഹാർ കോട്ടയിൽ വിവിധ പരിപാടികൾ നടന്നു. രാത്രി കോട്ടയിൽ നടന്ന വെടിക്കെട്ട് കാണാൻ കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേരാണ് തടിച്ചു കൂടിയത്.
സനായപാർക്കിലും സല്ലാൻ കോർണീഷ് ഭാഗത്തും ജനസാഗരം ഇരമ്പിയെത്തി. രാത്രി ചില ഭാഗങ്ങളിൽ നടന്ന വെടിക്കെട്ട് ആവേശത്തിന്റെഅലയൊലി തീർത്തു.
ശരിക്കും വ്യാഴാഴ്ചരാവ് ഉറക്കമില്ലാത്ത കാഴ്ചയായി വടക്കൻ ബാത്തിന മാറുകയായിരുന്നു. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ചെന്നെത്താൻ കഴിയാത്ത തിരക്കായിരുന്നു പലയിടങ്ങളിലും. പ്രവാസികളും സുൽത്താന്റെ നാലാം സ്ഥാനാരോഹണ ദിനം ആഘോഷമാക്കി. നിരവധി പ്രവാസി കുടുംബങ്ങളും കുട്ടികളും ആഘോഷ കാഴ്ചയുടെ ഭാഗമായി വൈകുവോളം തെരുവിൽ ഉണ്ടായിരുന്നു. സുൽത്താന്റെ ചിത്രവും ദേശീയ പതാകയുമായി ആളുകൾ കൂട്ടമായി എത്തിക്കൊണ്ടിരുന്നു. മുതിർന്ന നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും വിവിധ വിലായത്തിലെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.